You are here

പ്ര​വാ​സി​ക​ൾ​ക്ക്​ ല​ക്ഷ്യ​ബോ​ധം വേ​ണം–കെ.​വി. ശം​സു​ദ്ദീ​ൻ

14:41 PM
15/04/2018
വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ലാ​ല​യി​ൽ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്

സ​ലാ​ല:  പ്ര​വാ​സി​ക​ൾ ന​ന്നാ​യി ജീ​വി​ച്ചാ​ൽ അ​തി​ലൂ​ടെ ഉ​യ​രു​ക ഇ​ന്ത്യ​യു​ടെ ഖ്യാ​തി​യും യ​ശ​സ്സു​മാ​ണെ​ന്ന് യു.​എ.​ഇ പ്ര​വാ​സി ബ​ന്ധു ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ കെ.​വി. ശം​സു​ദ്ദീ​ൻ. ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല സം​ഘ​ടി​പ്പി​ച്ച ‘സാ​മ്പ​ത്തി​കാ​സൂ​ത്ര​ണ​വും പ്ര​വാ​സി പു​ന​ര​ധി​വാ​സ​വും’ ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ക്ഷ്യ​ബോ​ധ​മു​ള്ള പ്ര​വാ​സ ജീ​വി​ത​ത്തി​ലൂ​ടെ മാ​ത്ര​മേ തി​രി​ച്ചു​പോ​ക്കി​ന് ശേ​ഷ​മു​ള്ള ശി​ഷ്​​ട​കാ​ലം സു​ഖ​ക​ര​മാ​ക്കാ​ൻ  സാ​ധി​ക്കൂ.
 ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞ്​ ആ​ർ​ക്കും സ​മ്പാ​ദി​ക്കാ​നാ​കി​ല്ല. അ​തി​നാ​ൽ, സ​മ്പാ​ദി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സം​ഖ്യ ശ​മ്പ​ളം കി​ട്ടി​യാ​ൽ ആ​ദ്യ​മേ മാ​റ്റി​വെ​ക്കു​ക. ബാ​ക്കി​യു​ള്ള​തു​കൊ​ണ്ട് ജീ​വി​ക്കാ​ൻ ശീ​ലി​ക്കു​ക. സ​മ്പാ​ദി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗം ചെ​ല​വു നി​യ​ന്ത്രി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യേ​ക്കാ​വു​ന്ന വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​സി​ഡ​ൻ​റ്​ യു.​പി. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ്പ​രി​വാ​റി​​​െൻറ ഉ​ന്മൂ​ല​ന രാ​ഷ്​​ട്രീ​യം രാ​ജ്യ​ത്തെ വി​നാ​ശ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ക​ശ്​​മീ​രി പെ​ൺ​കു​ട്ടി​യോ​ടു​ള്ള  ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ഒ​രു മി​നി​റ്റ്​ മൗ​നാ​ച​ര​ണം ന​ട​ത്തി. 
വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ളി ര​മേ​ശ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം ന​ന്ദി​യും പ​റ​ഞ്ഞു. സ​ലാ​ല​യി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. 
 

COMMENTS