You are here

മു​ഖം മി​നു​ക്കി സെൻറ​ർ ഫോ​ർ  സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ

11:08 AM
11/04/2018
സെൻറർ ഫോർ സ്​പെഷൽ എജുക്കേഷ​നിലെ പുതിയ സൗകര്യങ്ങൾ സതീഷ്​ നമ്പ്യാർ ഉദ്​ഘാടനം ചെയ്യുന്നു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​​നി​ലെ ന​വീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ്​​കൂ​ളി​​െൻറ പു​തി​യ പേ​രും ലോ​ഗോ​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്​​തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ.​ബേ​ബി സാം ​സാ​മു​വ​ൽ കു​ട്ടി, വ്യ​വ​സാ​യി​യും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​റു​മാ​യ കി​ര​ൺ ആ​ഷ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ചെ​യ​ർ​മാ​ൻ സ​തീ​ഷ്​ ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​നോ​ട്​ ചേ​ർ​ന്ന്​ 26 വ​ർ​ഷം മു​മ്പ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ​െൻറ​ർ ഫോ​ർ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ ഇ​നി കെ​യ​ർ ആ​ൻ​ഡ്​ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ എ​ന്നാ​കും അ​റി​യ​പ്പെ​ടു​ക. സ്​​കൂ​ളി​​െൻറ ലോ​ഗോ​യി​ലും മാ​റ്റ​മു​ണ്ട്. പ​ഠ​ന, പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി പു​തി​യ ക​ളി​സ്​​ഥ​ലം, ​െഎ.​ടി ലാ​ബ്, മ്യൂ​സി​ക്​ തെ​റ​പ്പി സം​വി​ധാ​നം, സി.​ടി.​വി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും സം​വേ​ദ​ന​ക്ഷ​മ​ത ശ​ക്​​ത​മാ​ക്കാ​നും സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്​ ക​ളി​സ്​​ഥ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്.

പ​ഠ​ന​ത്തി​ലൂ​ടെ​യും വി​നോ​ദ​ത്തി​ലൂ​ടെ​യും കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും​ ഒ​പ്പം, കു​ട്ടി​ക​ളു​ടെ മ​റ്റു ക​ഴി​വു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ ക​മ്പ്യൂ​ട്ട​ർ ലാ​ബും മ്യൂ​സി​ക്​ തെ​റ​പ്പി സം​വി​ധാ​ന​വും സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക​വും വി​കാ​ര​പ​ര​വും മാ​ന​സി​ക​വു​മാ​യ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട ശ​ക്​​ത​മാ​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ളെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ന​ൽ​പ പ​ര​ഞ്​​ജ്​​പെ പ​റ​ഞ്ഞു. സ്​​കൂ​ളി​​െൻറ നി​ല​വാ​രം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​ന്​ 2016ൽ ​ആ​രം​ഭി​ച്ച ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ളെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ബേ​ബി സാം ​സാ​മു​വ​ലും പ​റ​ഞ്ഞു. 

COMMENTS