You are here

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ പ​യ്യ​ന്നൂ​ർ ഫെ​സ്​​റ്റ്​ 

11:52 AM
11/04/2018
പ​യ്യ​ന്നൂ​ർ ഫെ​സ്​​റ്റ്​ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ വി​ഭാ​ഗം സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി പി. ​ക​ണ്ണ​ന്‍ നാ​യ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​റാ​മ​ത്​ പ​യ്യ​ന്നൂ​ർ ഫെ​സ്​​റ്റ്​ അ​ല്‍ഫ​ലാ​ജ് ഹോ​ട്ട​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ വി​ഭാ​ഗം സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി പി. ​ക​ണ്ണ​ന്‍ നാ​യ​ര്‍  ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​മാ​ൻ ടി.​വി നാ​ട​ക വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ താ​ലി​ബ് മു​ഹ​മ്മ​ദ്‌ അ​ല്‍ ബ​ലൂ​ഷി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ ടി. ​ഭാ​സ്​​ക​ര​ൻ, എ​ൻ.​എ​ഫ്.​യു പ്ര​സി​ഡ​ൻ​റ്​ ശി​വ​ശ​ങ്ക​ര പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ബാ​ബു പു​റ​വ​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം കോ​ഒാ​ഡി​നേ​റ്റ​ർ ഉ​ഷ ര​വീ​ന്ദ്ര​നാ​ഥും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഇൗ ​വ​ർ​ഷ​ത്തെ ഫെ​സ്​​റ്റി​​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മ​ഞ്​​ജു​ള​ൻ സം​വി​ധാ​നം ചെ​യ്​​ത ‘കേ​ളു’ എ​ന്ന നാ​ട​കം ആ​യി​രു​ന്നു. സ്വാ​ത​​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലോ നാ​ട​ക ച​രി​ത്ര​ത്തി​ലോ വേ​ണ്ട വി​ധ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ത്ത മ​ഹ​ദ്​​വ്യ​ക്​​തി​ത്വ​മാ​യ വി​ദ്വാ​ൻ.​പി.​കേ​ളു​നാ​യ​രു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന നാ​ട​ക​ത്തെ നാ​ട​കാ​സ്വാ​ദ​ക​ർ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. വ്യ​ത്യ​സ്​​ത അ​വ​ത​ര​ണ​രീ​തി കൊ​ണ്ടും സാ​ങ്കേ​തി​ക മി​ക​വു​കൊ​ണ്ടും നാ​ട​കാ​സ്വാ​ദ​ക​രെ വി​സ്​​മ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു കേ​ളു. 

പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ കേ​ളു​വി​നെ അ​വ​ത​രി​പ്പി​ച്ച ഷൈ​ജു കൃ​ഷ്​​ണ​ൻ ഒ​ഴി​ച്ച്​ ബാ​ക്കി അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം പ്ര​വാ​സി​ക​ളാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി​യി​ലെ വ​നി​ത വി​ഭാ​ഗ​വും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും സൗ​ഹൃ​ദ​വേ​ദി അം​ഗ​ങ്ങ​ളു​ടെ പാ​ട്ടു​ക​ളും മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍ത്തി.  
മ​നോ​ഹ​ര​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മ​സ്ക​ത്ത്​ പ​ഞ്ച​വാ​ദ്യ സം​ഘം താ​യ​മ്പ​ക​യും അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി രാ​ജീ​വ്​ മാ​ടാ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​ഘു​നാ​ഥ്​ ന​ന്ദി​യും പ​റ​ഞ്ഞു. 

COMMENTS