സലാല: മലബാർ അടുക്കള സലാലയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. അൽ ബഹജ ഹാളിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് അംഗങ്ങളും അവരുടെ കുടുംബാഗങ്ങളുമാണ് സംബന്ധിച്ചത്. സോണി നൗഷാദ്, ഷാഹിദ കലാം എന്നിവർ മുഖ്യാതിഥികളായി. മെഹന്തി, ഫുഡ് മത്സരവും നടന്നു. മെഹന്തിയിൽ റജീന ഷമീറും, ഫുഡ് കോമ്പിറ്റീഷനിൽ ബീനു സലീമും ഒന്നാമതായി.
വിജയിയകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാ പരിപാടികളും മത്സരങ്ങളും നടന്നു. കോർഡിനേറ്റർമാരായ അസീല സലീം, ഫസീല ഹാരിസ് എന്നിവർ നേത്യത്വം നൽകി.