You are here

നൃ​ത്ത ലോ​ക​ക​പ്പി​ൽ നേ​ട്ടം​കൊ​യ്​​ത്​ ​ ഗൂ​ബ്ര സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 

  • മൊ​ത്തം 13 മെ​ഡ​ലു​ക​ളാ​ണ്​ ല​ഭി​ച്ച​ത്​ 

09:50 AM
10/08/2018
ലോ​ക നൃ​ത്ത ലോ​ക​ക​പ്പി​ൽ ​ഗൂ​ബ്ര സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം

മ​സ്​​ക​ത്ത്​: കാ​ന​ഡ​യി​ലെ മോ​ണ്ട്​ ട്രെം​ബ്ല​ൻ​റി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന നൃ​ത്ത ലോ​ക​ക​പ്പി​ൽ നേ​ട്ടം​കൊ​യ്​​ത്​ അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. അ​തി​ഥി ഗു​രു, ശൈ​വി കു​മാ​ർ, മാ​ന​വി ശ​ങ്ക​ർ, സെ​ഹ​ർ ര​ന്ധാ​വ എ​ന്നി​വ​രാ​ണ്​ ക​ഥ​ക്​ നൃ​ത്ത ഗ്രൂ​പ്പാ​യ ‘ലീ​ലാം​ഗി​ക’​ക്ക്​ കീ​ഴി​ൽ ലോ​ക​പ്പി​ൽ പ​െ​ങ്ക​ടു​ത്ത​ത്. 
ലോ​ക​ത്തി​ലെ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡാ​ൻ​സ്​ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ‘ലീ​ലാം​ഗി​ക’​യു​ടെ പ​രി​ശീ​ല​ക ജും​ബ ച​ക്ര​ബ​ർ​ത്തി​യാ​ണ്. 

മൊ​ത്തം മൂ​ന്ന്​ സ്വ​ർ​ണ​മ​ട​ക്കം 13 മെ​ഡ​ലു​ക​ളാ​ണ്​ ഗൂ​ബ്ര സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ച്ച​ത്. സോ​ളോ വി​ഭാ​ഗ​ത്തി​ൽ 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​തി​ഥി ഗു​രു വെ​ള്ളി​മെ​ഡ​ലും മാ​ന​വി ശ​ങ്ക​ർ വെ​ള്ളി​മെ​ഡ​ലും നേ​ടി. 
12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ഡ്യു​വ​റ്റ്​ വി​ഭാ​ഗ​ത്തി​ൽ അ​തി​ഥി ഗു​രു​വും മാ​ന​വി ശ​ങ്ക​റും സ്വ​ർ​ണ​മെ​ഡ​ലും ശൈ​വി കു​മാ​ർ വെ​ള്ളി മെ​ഡ​ലും ക​ര​സ്​​ഥ​മാ​ക്കി. 
13 വ​യ​സ്സും മു​ക​ളി​ലും പ്ര​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ഹ​ർ ര​ന്ധാ​വ​ക്കും പ​ങ്കാ​ളി​ക്കും വെ​ങ്ക​ല മെ​ഡ​ലും ല​ഭി​ച്ചു. ഗ്രൂ​പ്​ വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ വെ​ള്ളി​മെ​ഡ​ലും സ്വ​ന്ത​മാ​ക്കി. 

Loading...
COMMENTS