You are here

പെ​രു​ന്നാ​ൾ: പ​ട​ക്ക​ങ്ങ​ൾക്ക്​ പിടിവീഴും

12:48 PM
13/06/2018

മ​സ്​​ക​ത്ത്​: ചെ​റി​യ ​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ ആ​ർ.​ഒ.​പി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പെ​രു​ന്നാ​ൾ വി​പ​ണി ല​ക്ഷ്യ​മി​ട്ട്​ രാ​ജ്യ​ത്തേ​ക്ക്​ പ​ട​ക്ക​ങ്ങ​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ആ​ർ.​ഒ.​പി അ​ടു​ത്തി​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഖ​ത്​​മ​ത്ത്​ മ​ലാ​ഹ, അ​ൽ വ​ജാ​ജ അ​തി​ർ​ത്തി​ക​ൾ വ​ഴി വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച്​ പ​ട​ക്കം ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ അ​പ​ക​ടം കു​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. പി​ടി​ക്ക​പ്പെ​ട്ടാ​ൽ പ​ട​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​വ​രും വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. 

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ക്കു​ന്ന​ത്​ ജീ​വാ​പാ​യ​ത്തി​നും പ​രി​ക്കേ​ൽ​ക്കാ​നും വ​ഴി​യൊ​രു​ക്കും. പൊ​തു​സ്വ​ത്തി​ന്​ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കും. അ​തി​നാ​ൽ, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ർ.​ഒ.​പി വ​ക്​​താ​വ്​ അ​റി​യി​ച്ചു.

COMMENTS