You are here

കോവിഡ്: ഒമാനിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു 

23:33 PM
30/06/2020

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. ആലപ്പുഴ സ്വദേശി ജെസ്​റ്റിൻ (41) ആണ് ചൊവ്വാഴ്​ച മരിച്ചത്.

 

അൽ ഖൂദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം​. പന്ത്രണ്ട്​ ദവിസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ച 12ാമത്തെ മലയാളിയാണ്​ ജെസ്​റ്റിൻ.

പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്​റ്റീല്‍ മില്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. അൽഖൂദിലായിരുന്നു താമസം.
ഭാര്യയും മൂന്ന്​ മക്കളും നാട്ടിലാണ്​.

Loading...
COMMENTS