You are here

ദോഫാറിൽ ലോക്​ഡൗൺ നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനം

19:31 PM
30/06/2020
മസ്​കത്ത്​: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്​ഡൗൺ നീട്ടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 17 വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കഴിഞ്ഞ ജൂൺ 13നാരംഭിച്ച ലോക്​ഡൗൺ ജൂലൈ മൂന്നിനാണ്​ അവസാനിക്കേണ്ടിയിരുന്നത്​. ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ്​ തടയാൻ ലക്ഷ്യമിട്ടാണ്​ രണ്ടിടങ്ങളിലും ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. ഇതോടൊപ്പം കോവിഡ്​ മൂലമുള്ള ആഘാതങ്ങൾ ലഘൂകരിക്കുന്നതിന്​ വിവിധ നടപടികൾ കൈകൊള്ളാൻ സ്വകാര്യ മേഖലക്ക്​ നൽകിയ അനുമതി സെപ്​റ്റംബർ അവസാനം വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
Loading...