Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ല സെൻറ്​ മേ​രീ​സ്...

ഗാ​ല സെൻറ്​ മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്‍സ്‌ ദേ​വാ​ല​യ സ​മ​ർ​പ്പ​ണം ഏ​ഴി​നും എ​ട്ടി​നും

text_fields
bookmark_border
ഗാ​ല സെൻറ്​ മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്‍സ്‌ ദേ​വാ​ല​യ സ​മ​ർ​പ്പ​ണം ഏ​ഴി​നും എ​ട്ടി​നും
cancel

മ​സ്ക​ത്ത്​: ഗാ​ല സ​​െൻറ്​ മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്‍സ്‌ ഇ​ട​വ​ക പു​തു​താ​യി നി​ര്‍മി​ച്ച ദേ​വാ​ല​യ​ത്തി​​ ​െൻറ സ​മ​ര്‍പ്പ​ണ കൂ​ദാ​ശ ഡി​സം​ബ​ര്‍ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ ഗാ​ല ച​ർ​ച്ച്​ കോം​പ്ല​ക്​​സി​ൽ ന​ട​ക്കും. മ​ല​ങ്ക​ര മെ​ത്രാ​പോ​ലീ​ത്ത​യും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‍സ്‌ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ സ​മ​ര്‍പ്പ​ണ കൂ​ദാ​ശ നി​ര്‍വ​ഹി​ക്കും. ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ്, മും​ബൈ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത ഗീ​വ​ര്‍ഗീ​സ് മാ​ർ കൂ​റി​ലോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന അ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്​​റ്റ​മോ​സ് എ​ന്നി​വ​ര്‍ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 5.30ന്​ ​ബാ​വ​ക്കും മെ​ത്രാ​പോ​ലീ​ത്ത​മാ​ര്‍ക്കും ഇ​ട​വ​ക​യു​ടെ സ്വീ​ക​ര​ണം ന​ല്‍കു​മെ​ന്ന്​ ദേ​വാ​ല​യ നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ദേ​വാ​ല​യ​ത്തി​​​െൻറ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങു​ന്ന കാ​തോ​ലി​ക ബാ​വ സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തോ​ടെ ഒ​ന്നാം​ഘ​ട്ട ശു​ശ്രൂ​ഷ നി​ര്‍വ​ഹി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന്​ പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ ര​ണ്ടാം​ഘ​ട്ട ശു​ശ്രൂ​ഷ ന​ട​ത്തും. ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും മെ​ത്രാ​പോ​ലീ​ത്ത​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലും വി. ​മൂ​ന്നി​ന്‍മേ​ല്‍ കു​ര്‍ബാ​ന ന​ട​ക്കും. 11.30ന്​ ​പൊ​തു​സ​മ്മേ​ള​നം കാ​തോ​ലി​ക ബാ​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മെ​ത്രാ​പോ​ലീ​ത്ത​മാ​ർ, ഒ​മാ​ന്‍ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഹ്​​മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്‌ മെ​ത്രാ​പോ​ലീ​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ്​ ജോ​സ്, സെ​ക്ര​ട്ട​റി കെ.​സി. തോ​മ​സ്, ദേ​വാ​ല​യ നി​ർ​മാ​ണ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു നൈ​നാ​ൻ, ടെ​ക്​​നി​ക്ക​ൽ ക​ൺ​വീ​ന​ർ എ​ബി ഉ​മ്മ​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷൈ​നു പാ​പ്പ​ച്ച​ൻ എ​ന്നി​വ​രും വാ​ർ​ത്ത​​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​റി​ന്​
ബാ​ധ്യ​ത​ –ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്‌
മ​സ്​​ക​ത്ത്​: കോ​ട​തി​വി​ധി​ക​ൾ ന​ട​പ്പാക്കാനുള്ള ജ​നാ​ധി​പ​ത്യ -മ​തേ​ത​ര സ​ർ​ക്കാ​റു​ക​ളു​ടെ ബാ​ധ്യ​ത പ്ര​ധാ​ന​മാ​ണെ​ന്ന്​ ​മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഹ്​​മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്‌ മെ​ത്രാ​പോ​ലീ​ത്ത. പി​റ​വം പ​ള്ളി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ധി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ പ​ക​രം പ​ക്ഷം​പി​ടി​ക്കു​ന്ന രീ​തി ചി​ല​പ്പോ​ഴൊ​ക്കെ കാ​ണു​ന്നു. ആ ​പ​ക്ഷം​പി​ടി​ക്ക​ൽ വോ​ട്ട്​​ബാ​ങ്കി​നെ ല​ക്ഷ്യ​മാ​ക്കി​യാ​ണോ എ​ന്ന സം​ശ​യ​മു​ണ്ടാ​വു​ന്നു. അ​ക്കാ​ര്യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫു​മൊ​ന്നും വ​ലി​യ വ്യ​ത്യാ​സ​മി​ല്ല. സ​മ​വാ​യ​ത്തി​ന്​ ശ്ര​മി​ക്കു​ക​യാ​ണ്​ എ​ന്ന്​ സ​ർ​ക്കാ​ർ പ​റ​യു​ന്നു. അ​തി​നാ​ലാ​ണ്​ ​ൈഹ​കോ​ട​തി ​ക​ഴി​ഞ്ഞ ദി​വ​സം അ​തി രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്. കാ​ര​ണം, സ​മ​വാ​യ​ത്തി​​​െൻറ​യെ​ല്ലാം സ​മ​യം ക​ഴി​ഞ്ഞി​ട്ടാ​ണ്​ കോ​ട​തി ഇൗ ​വി​ധി​ന്യാ​യം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newschurch pres meet
News Summary - church pres meet , Oman news
Next Story