You are here

വെസ്​റ്റ്​ ഏഷ്യൻ ചാമ്പ്യൻഷിപ്​: ചരിത്രംകുറിച്ച്​  ബർക്കത്ത്​ അൽ ഹാർത്തി 

11:03 AM
12/07/2018
ബ​ർ​ക്ക​ത്ത്​ അ​ൽ ഹാ​ർ​ത്തി ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്
മ​സ്​​ക​ത്ത്​: ജോ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്​ വെ​സ്​​റ്റ്​ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 100​ മീ​റ്റ​ർ ഒാ​ട്ട​ത്തി​ൽ ഒ​മാ​നി താ​രം ബ​ർ​ക്ക​ത്ത്​ അ​ൽ ഹാ​ർ​ത്തി​ക്ക്​ സ്വ​ർ​ണം. 9.97 സെ​ക്ക​ൻ​ഡ്​​ സ​മ​യം കു​റി​ച്ചാ​ണ്​ അ​ൽ ഹാ​ർ​ത്തി​യു​ടെ സു​വ​ർ​ണ കു​തി​പ്പ്. 10​ സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യ​ത്തി​ൽ 100​ മീ​റ്റ​ർ ഒാ​ടി​യെ​ത്തി​യ ആ​ദ്യ ഒ​മാ​നി​യെ​ന്ന ബ​ഹു​മ​തി​യും ഇ​തോ​ടെ അ​ൽ ഹാ​ർ​ത്തി​ക്ക്​ സ്വ​ന്ത​മാ​യി. 10.24 സെ​ക്ക​ൻ​ഡി​ൽ ഒാ​ടി​യെ​ത്തി​യ ബ​ഹ്​​റൈ​​െൻറ ജ​മൈ​ക്ക​ൻ വം​ശ​ജ​നാ​യ താ​രം ആ​ൻ​ഡ്രൂ ഫി​ഷ​ർ വെ​ള്ളി​യും ബ​ഹ്​​റൈ​​െൻറ ത​ന്നെ സ​ഇൗ​ദ്​ അ​ൽ ഖാ​ലി​ദി വെ​ങ്ക​ല മെ​ഡ​ലും നേ​ടി. 
ബ​ർ​ക്ക​ത്ത്​ സ്വ​ന്തം റെ​ക്കോ​ഡ്​ ത​ന്നെ​യാ​ണ്​ ത​ക​ർ​ത്ത​ത്. 2016 ജൂ​ണി​ൽ ബ​ൾ​ഗേ​റി​യ​ൻ ന​ഗ​ര​മാ​യ സ്​​റ്റാ​റാ സെ​ഗാ​രോ​വി​ൽ കു​റി​ച്ച 10.05 സെ​ക്ക​ൻ​ഡ്​​ ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ബ​ർ​ക്ക​ത്തി​​െൻറ മി​ക​ച്ച സ​മ​യം. ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന മേ​ഖ​ല​യി​ലെ മൂ​ന്നാ​മ​ത്തെ​യും ഏ​ഷ്യ​യി​ലെ ആ​റാ​മ​ത്തെ​യും അ​ത്​​ല​റ്റാ​ണ്​ ബ​ർ​ക്ക​ത്ത്. 
2007 ജൂ​ണി​ൽ 9.99 സെ​ക്ക​ൻ​ഡ്​ സ​മ​യം കു​റി​ച്ച ഖ​ത്ത​റി​​െൻറ സാ​മു​വ​ൽ ഫ്രാ​ൻ​സി​സ്​ ആ​ണ്​ ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഏ​ഷ്യ​ക്കാ​ര​ൻ. ലോ​ക​ത്തി​ൽ മൊ​ത്തം 133 കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ 100 മീ​റ്റ​ർ 10 സെ​ക്ക​ൻ​ഡി​ൽ താ​ഴെ സ​മ​യ​ത്തി​ൽ​ ഒാ​ടി​യെ​ത്തി​യ​വ​രാ​യു​ള്ള​ത്. 
 
Loading...
COMMENTS