റുസ്താഖില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്
text_fieldsമസ്കത്ത്: ലുലു ഗ്രൂപ്പിന്‍െറ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ന് ഒമാനിലെ റുസ്താഖില്‍ ഉദ്ഘാടനം ചെയ്യും. തെക്കന്‍ ബാത്തിന ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ ബിന്‍ സൈദ് അല്‍ ഹാജ്രി ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രൂപ് മാനേജ്മെന്‍റ് പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ആഗോളതലത്തിലെ 129ാമത്തെയും ഒമാനിലെ 17ാമത്തെയും ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇന്ന് റുസ്താഖില്‍ തുറക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒമാനിലെ പ്രധാന പ്രാദേശിക വാണിജ്യ കേന്ദ്രമായി വളര്‍ന്നുകഴിഞ്ഞ റുസ്താഖിന്‍െറ ഷോപ്പിങ് മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും ഹൈപ്പര്‍മാര്‍ക്കറ്റെന്ന് ലുലു ഗ്രൂപ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 75,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഒൗട്ട്ലെറ്റില്‍ താങ്ങാന്‍ കഴിയുന്ന വിലക്ക് നിലവാരമുള്ള ഷോപ്പിങ് അനുഭവമാകും ലഭ്യമാവുക. എല്ലാതരം ഉപഭോക്താക്കള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മികച്ച പാര്‍ക്കിങ് സൗകര്യത്തിന് പുറമെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ കൂടുതല്‍ കൗണ്ടറുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റുസ്താഖില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലി പറഞ്ഞു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനൊപ്പം സര്‍ക്കാറിന്‍െറ പിന്തുണയുമാണ് ഒമാനില്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയത്.
17ാമത്തെ ഒൗട്ട്ലെറ്റിന്‍െറ ഉദ്ഘാടനത്തോടെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഷോപ്പിങ് ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനം ലുലു ഗ്രൂപ് അരക്കിട്ടുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
