ഇന്ത്യന്‍ സ്കൂള്‍ മുലദയില്‍ ചാരിറ്റി ക്ളബ് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സേവനത്തിന്‍െറയും സഹജീവി സ്നേഹത്തിന്‍െറയും പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് മുലദ ഇന്ത്യന്‍ സ്കൂളില്‍ ചാരിറ്റി ക്ളബ് പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിന്‍െറ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ളബ് ആരംഭിച്ചത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ എസ്.എം.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ ക്ളബ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ എസ്.ഐ. ഷെരീഫ്, ശൈഖ് യാക്കൂബ് ബിന്‍ അല്‍ ബ്രീക്കി, എസ്.എം.സി അംഗങ്ങളായ ഫെലിക്സ ്വിന്‍സന്‍റ്, സുന്ദര മില്ലര്‍, മാര്‍ഗരറ്റ ്റോഡ്രിക്സ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്.സുരേഷ്, സി.സി.ഇ.സി കോഓഡിനേറ്റര്‍ ഡോ.ലേഖ, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചാരിറ്റി ക്ളബ് ഇന്‍ ചാര്‍ജ് ശ്രീമതി പ്രിയ ജോണ്‍ ക്ളബ ്പ്രവര്‍ത്തനങ്ങളെ കുറിച്ച ്വിശദീകരിച്ചു. വിവിധ പരിപാടികളിലൂടെ കുട്ടികള്‍ സ്വരൂപിച്ച തുക വിശിഷ്ടാതിഥികള്‍ ചാരിറ്റി ബോക്സില്‍ നിക്ഷേപിച്ചു.
തുടര്‍ന്ന്, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചാരിറ്റി ക്ളബിലേക്ക് സംഭാവന നല്‍കി. കുട്ടികളുടെ പിറന്നാള്‍ദിനങ്ങളിലോ, കുടുംബത്തിന്‍െറ ആഘോഷവേളകളിലോ ചാരിറ്റി ക്ളബിലേക്ക് സംഭാവന നല്‍കാവുന്നതാണെന്ന് സംഘാടക സമിതി അംഗങ്ങളായ പ്രിയ ജോണ്‍, മനോജ് എം.ജി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.