രാജ്യത്തെ ജനസംഖ്യ 42 ലക്ഷം കവിഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്തെ ജനസംഖ്യ 42 ലക്ഷം കവിഞ്ഞു. ആഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് 42.24228 ലക്ഷം പേരാണ് ഒമാനിലുള്ളത്. 13.10826 ലക്ഷം പേരുള്ള മസ്കത്താണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗവര്‍ണറേറ്റെന്നും ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ജൂലൈ അവസാനത്തെ കണക്കുകളെ അപേക്ഷിച്ച് ജനസംഖ്യയില്‍ 1.3 ശതമാനത്തിന്‍െറ വര്‍ധനയാണുള്ളത്. മസ്കത്തില്‍ സ്വദേശികളേക്കാള്‍ പ്രവാസികളുടെ എണ്ണമാണ് അധികം. 8,20,301 ആണ് മസ്കത്തിലെ പ്രവാസികളുടെ എണ്ണം. സ്വദേശികളാകട്ടെ 4,90,525 പേര്‍ മാത്രമാണുള്ളത്. മറ്റു ഗവര്‍ണറേറ്റുകളില്‍ സ്വദേശികളാണ് അധികമുള്ളത്. ജൂലൈയെ അപേക്ഷിച്ച് മസ്കത്തിലെ ജനസംഖ്യയില്‍ രണ്ട് ശതമാനം വര്‍ധനയാണുണ്ടായത്. ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വര്‍ധനയാണിത്. വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാമത്. 6,87,750 ആണ് ഇവിടത്തെ ജനസംഖ്യ. 2,21,883 പ്രവാസികളാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.