Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രചാരണം...

പ്രചാരണം അവസാനഘട്ടത്തിലേക്ക്; മജ്ലിസുശൂറ തെരഞ്ഞെടുപ്പ് 25ന്

text_fields
bookmark_border
മസ്കത്ത്: മജ്ലിസുശൂറ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. തെരുവുകളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയുള്ള ചൂടേറിയ പ്രചാരണത്തിനൊടുവില്‍ ഈ മാസം 25നാണ് മജ്ലിസുശൂറ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ നാടൊട്ടുക്ക് നിറഞ്ഞിട്ടുണ്ട്. 84 അംഗ സഭയിലേക്ക് 20 വനിതകള്‍ അടക്കം 596 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ പ്രത്യയശാസ്ത്രമല്ല, ജനക്ഷേമമാണ് പ്രചാരണ വിഷയം. പരസ്യപ്രചാരണത്തിന് വിലക്കുള്ളതിനാല്‍ പ്രചാരണത്തില്‍ സോഷ്യല്‍മീഡിയക്ക് വലിയ റോളുണ്ട്. സ്ഥാനാര്‍ഥിയെ ബന്ധപ്പെടാനുള്ള ഫേസ്ബുക് അക്കൗണ്ട് മുതല്‍ വാട്ട്സ്ആപ് നമ്പര്‍ വരെ പ്രചാരണ പോസ്റ്ററുകളില്‍ കാണാം. സ്ഥാനാര്‍ഥികളുടെ എന്തുഗുണമാണ് വോട്ടറെന്ന നിലയില്‍ കാണുന്നത് എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിലും മറ്റും സ്ഥാനാര്‍ഥികള്‍ എന്തുപറയുന്നു എന്ന് ശ്രദ്ധിക്കുമെന്നായിരുന്നു യാസര്‍ അബ്ദുല്ല സുലൈമാന്‍ എന്ന വോട്ടറുടെ പ്രതികരണം. 
തുടര്‍ന്ന്, അവരെ നേരില്‍ കണ്ട് എന്താണ് അവര്‍ക്ക് നല്‍കാനുള്ള സന്ദേശം എന്ന് മനസ്സിലാക്കാനും ശ്രമിക്കുന്നുണ്ട്.126 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഇക്കുറി പൊരിഞ്ഞ പോരാട്ടം. പണം നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ മൂന്നുവര്‍ഷം ജയിലും 3000 റിയാല്‍ പിഴയുമാണ് ശിക്ഷ. ഈമാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി 107 പോളിങ് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.
 
Show Full Article
Next Story