Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1679 പേർക്ക്​...

ഒമാനിൽ 1679 പേർക്ക്​ കൂടി കോവിഡ്​; എട്ട്​ മരണം

text_fields
bookmark_border
ഒമാനിൽ 1679 പേർക്ക്​ കൂടി  കോവിഡ്​; എട്ട്​ മരണം
cancel
മസ്​കത്ത്​: ഒമാനിൽ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1679 പേർക്ക്​. 4613 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1313 പേർ സ്വദേശികളും 366 പേർ പ്രവാസികളുമാണ്​. 1051 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 39038 ആയി.  ഏഴ്​ സ്വദേശികളടക്കം എട്ടു പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 281 ആയി. 89 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 530 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 139 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  21928 പേർ നിലവിൽ അസുഖബാധിതരാണ്​.  പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന്​ മസ്​കത്ത്​ ആണ്​ മുന്നിൽ. ഇവിടെ 543 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 432 പുതിയ രോഗികളുള്ള വടക്കൻ ബാത്തിനയും 300 പേരുള്ള തെക്കൻ ബാത്തിനയുമാണ്​ തൊട്ടുപിന്നിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. ബോഷറും ബർക്കയുമാണ്​ രണ്ടാം സ്​ഥാനത്ത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8133, 6772,62; ബോഷർ-9283,7093,162; മസ്​കത്ത്​- 1258,938, 33; അമിറാത്ത്-2502,1535,70; സീബ്​ -12716,8808,196; ഖുറിയാത്ത്​-695,361,20.
2. വടക്കൻ ബാത്തിന: സുവൈഖ്​ -1940,858,93; ഖാബൂറ-640,296,13; സഹം-1460,613,98; സുഹാർ -2869,1290,124; ലിവ -709,323,47; ഷിനാസ്​ -763,306,57.
3. തെക്കൻ ബാത്തിന: ബർക്ക-3149,1612,162; വാദി മആവിൽ-276,129,13; മുസന്ന-1344,648,70; നഖൽ -284,145,13; അവാബി- 202,145,1;  റുസ്​താഖ്​ -1293,636,41.  
4. ദാഖിലിയ:  നിസ്​വ-820,475,22; സമാഇൽ-834,467,36; ബിഡ്​ബിദ്-491,252,22;  ഇസ്​കി -397,201,10; മന-139,64,8;  ഹംറ-157,92,7;  ബഹ്​ല -360,178,9; ആദം-157,95,2.
5. ദോഫാർ:  സലാല- 1813,699,85; മസ്​യൂന-46,33,1; ഷാലിം-50,24,1; മിർബാത്ത്​-168,3,0; തഖാ-14,7,0; തുംറൈത്ത്​-46,11,7; റഖിയൂത്ത്​ -5,0,0; ദൽഖൂത്ത്​-4,4,0.
6. അൽ വുസ്​ത: ഹൈമ-129,58,4; ദുകം -1162,1096,4; അൽ ജാസിർ-158,78,0; മഹൂത്​ - 11,1,1.
7. തെക്കൻ ശർഖിയ: ബുആലി-702,509,33; ബുഹസൻ-118,80,5; സൂർ-613,328,31; അൽ കാമിൽ -159,86,6; മസീറ-6,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 233,120,19; അൽ ഖാബിൽ-98,46,9; ബിദിയ -177,76,17; മുദൈബി -700,362,38; ദമാ വതായിൻ-152,83,8; വാദി ബനീ ഖാലിദ്​ -47,24,5.
9. ബുറൈമി:  ബുറൈമി -626,439,7; മഹ്​ദ-19,17,0; സുനൈന-3,0,0.
10. ദാഹിറ:  ഇബ്രി- 866,381,10; ദങ്ക്​-83,39,3; യൻകൽ -128,78,1.
11. മുസന്ദം: ഖസബ്​ -26,15,2; ദിബ്ബ-8,4,0; ബുക്ക -6,2,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1679 more covid patients oman
Next Story