Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബദർ അൽ സമയിൽ...

ബദർ അൽ സമയിൽ പീഡിയാ​ട്രിക്​ കാർഡിയാക്ക്​ എം.ആർ.​െഎ നടത്തി

text_fields
bookmark_border
ബദർ അൽ സമയിൽ പീഡിയാ​ട്രിക്​ കാർഡിയാക്ക്​ എം.ആർ.​െഎ നടത്തി
cancel
camera_alt???. ????????? ?? ?????
മസ്​കത്ത്​: ബദർഅൽ സമ ആശുപത്രിയിൽ ഇതാദ്യമായി ഒരു കുട്ടിക്ക്​ അഡ്വാൻസ്​ഡ്​ കാർഡിയാക്ക്​ എം.ആർ.​െഎ നടത്തി. റൂവിയിലെ ബദർ എം.ആർ.​െഎ സ​െൻററിൽ 16കാരനാണ്​ എം.ആർ.​െഎക്ക്​ വിധേയനായത്​. ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ ഇതാദ്യമായാണ്​ പീഡിയാട്രിക്​ എം.ആർ.​െഎ ചെയ്യുന്നതെന്ന്​ ബദർ അൽ സമ ഗ്രൂപ്പ്​ ഒാഫ്​ ഹോസ്​പിറ്റൽസ്​ പത്രകുറിപ്പിൽ അറിയിച്ചു.
ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ്​ കാർഡിയാക്​ എം.ആർ.​െഎ എന്ന്​ റൂവി ബദർ അൽസമയിലെ കൺസൾട്ടൻറ്​ പീഡിയാട്രിക്​ കാർഡിയോളജിസ്​റ്റ്​ ഡോ. അബ്​ദുല്ല അൽ ബലൂഷി പറഞ്ഞു. ഹൃദയത്തി​​െൻറ സ്​ഥിതി വിലയിരുത്തുന്നതിൽ കാർഡിയാക്ക്​ എം.ആർ.​െഎയോളം പ്രധാനപ്പെട്ട രീതി മറ്റൊന്നില്ല. ഏത്​ പ്രായക്കാർക്കുള്ള ഹൃദ്​രോഗങ്ങൾക്കുംചികിത്സാ രീതികൾ തീരുമാനിക്കാൻ ഇത്​ ഗുണപ്രദമാണ്​.  ജന്മനാ ഹൃദയ വൈകല്ല്യം ഉള്ളയാളായിരുന്നു ഇൗ 16കാരൻ. എം.ആർ.​െഎ വഴി ഇയാൾക്ക്​ ശസ്​ത്രക്രിയ നടത്താൻ ഉപദേശിക്കുകയും ചെയ്​തു.
ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ളതും കുട്ടികൾക്കും മുതിർന്നവർക്കും സൗകര്യപ്രദമായതുമാണ്​ എം.ആർ.​െഎ സംവിധാനമെന്ന്​ റേഡിയോളജി വിഭാഗം മേധാവി ഡോ.നെവിൻ മജീദ്​ പറഞ്ഞു. 70 സ​െൻറീമീറ്ററാണ്​ ഇതിലെ ദ്വാരത്തി​​െൻറ വിസ്​തൃതി. അതിനാൽ സ്​കാനിങിന്​ വിധേയനാകുന്നയാൾക്ക്​ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. 80 ശതമാനം കുറവ്​ ശബ്​ദം മാത്രമാണ്​ ഇതിൽ ഉണ്ടാവുകയുള്ളൂ. നവീന സാ​േങ്കതികതയാണ്​ ഹെൽത്ത്​ കെയർ രംഗ​ത്തി​​െൻറ ഭാവിയെന്നും ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ പുതിയ സാ​േങ്കതിക വിദ്യകൾ അവതരിപ്പിക്കുന്നതിൽ ബദർ അൽ സമ മടി കാണിക്കില്ലെന്നും ആശുപത്രി ഡയറക്​ടർമാരായ അബ്​ദുൽലത്തീഫും ഡോ.പി.എ മുഹമ്മദും ഡോ.വി.ടി വിനോദും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - സ്വകാര്യ മേഖലയി​ൽ ആദ്യമാണ്​ ഇത്​
Next Story