Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവന്ദേ ഭാരത്​...

വന്ദേ ഭാരത്​ അഞ്ചാംഘട്ടം: അഞ്ച്​ സർവിസുകൾ

text_fields
bookmark_border
വന്ദേ ഭാരത്​ അഞ്ചാംഘട്ടം: അഞ്ച്​ സർവിസുകൾ
cancel

ആഗസ്​റ്റ്​ രണ്ടു മുതൽ ആറുവരെയായി ചെന്നൈ, ഹൈദരാബാദ്‌, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കുവൈത്തിൽനിന്ന്​ വിമാനമുള്ളത്​ 
കുവൈത്ത്​ സിറ്റി: വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ട ഷെഡ്യൂളിൽ കുവൈത്തിൽ നിന്ന് അഞ്ച്​ സർവിസുകൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആഗസ്​റ്റ്​ രണ്ടു മുതൽ ആറുവരെയായി ചെന്നൈ, ഹൈദരാബാദ്‌, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കുവൈത്തിൽനിന്ന്​ വിമാനമുള്ളത്​. കേരളത്തിലേക്ക് സർവിസുകൾ ഇല്ല. അതേസമയം, വന്ദേ ഭാരത്​ അഞ്ചാം ഘട്ടം പുരോഗമിക്കുന്നതിനനുസരിച്ച്​ കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുമെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി വ്യക്​തമാക്കിയിട്ടുണ്ട്​. അതിനിടെ, വന്ദേ ഭാരത്​ സർവിസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്​ ഗോ എയർ, ഇൻഡിഗോ എയർലൈസ്, എയർ ഇന്ത്യ ഒാഫിസുകളുമായി ബന്ധപ്പെടണമെന്നുകാണിച്ച്​ ഇന്ത്യൻ എംബസി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. 

വന്ദേ ഭാരത്​ നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് 101 സർവിസുകൾ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും കുറഞ്ഞ വിമാനങ്ങൾ മാത്രമാണ്​ യാത്രയായത്. കുവൈത്തിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യ ജൂലൈ 31 വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പ്രവാസികളാണ്​ വിമാനമില്ലാത്തതിനാൽ നാട്ടിൽ പോവാൻ കഴിയാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നത്​. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിനിന്ന്​ ആഗസ്​റ്റ്​ ഒന്നുമുതൽ കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കുകയാണ്​. ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക്​ കുവൈത്ത്​ എയർവേ​സ്​ ടിക്കറ്റ്​ റിസർവേഷൻ ആരംഭിച്ചു. കൊച്ചിയടക്കം നാല്​ ഇന്ത്യൻ നഗരങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. അതേസമയം, ഇന്ത്യയിൽനിന്നുള്ള അനുമതി സംബന്ധിച്ച്​ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsVande Bharath
News Summary - vande bharath-kuwait news-gulf news
Next Story