Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

text_fields
bookmark_border
news
cancel

കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഖെയ്താനിലെ രാജധാനി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികളിൽ പ്രസിഡന്റ് റൈജു അരീക്കര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ജി.എബ്രഹാം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്.വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശിവ, അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് കൊട്ടാരം, പ്രോഗ്രാം കൺവീനർ റെജി കോരുത്, വനിതാവേദി പ്രതിനിധി പ്രിയ ബിനു എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും ട്രഷറർ ഷിജു ഓതറ നന്ദിയും പറഞ്ഞു. ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും, തിരുവാതിരകളിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാവേദി പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvalla Expat Association Holds Onam Meet
Next Story