Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ ഫർവാനിയ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ ഫർവാനിയ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അസ്സബാഹുമായി കൂടിക്കാഴ്ചയിൽ

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിവിധ മേഖലകളിൽ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യാ-കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും കൂടികാഴ്ചയിൽ ചർച്ചയായി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിവിധ മേഖലകളിൽ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു. നയതന്ത്ര ദൗത്യങ്ങളുമായുള്ള സഹകരണം ഉറപ്പാക്കാൻ ഫർവാനിയ ഗവർണറേറ്റ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തുമായുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നതായി അംബാസഡർ പരമിത ത്രിപതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - The Indian Ambassador met with the Governor of Farwaniya
Next Story