കുവൈത്ത് സിറ്റി: 'കോവിഡ് പ്രതിരോധം: ഇന്ത്യ, കുവൈത്ത് സഹകരണം' കുവൈത്തിലെ ഇന്ത്യൻ എംബസി സിംപോസിയം സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്തുമായി സഹകരിച്ച് ഫെബ്രുവരി 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ഒാൺലൈനായി പരിപാടി നടത്തിയത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. നേരേത്ത മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവരുടെ പ്രധാന ഇറക്കുമതിക്കാരായിരുന്നു ഇന്ത്യയെങ്കിൽ ഇപ്പോൾ സ്വയംപര്യാപ്തത കൈവരിക്കുകയും കയറ്റുമതി സാധ്യമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ചെലവിൽ ജനറിക് മരുന്ന് ഉൽപാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ ചികിത്സ രംഗത്ത് ഇന്ത്യയുടെ സാധ്യത ഏറെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ്, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. അഹ്മദ് അൽ ഇനീസി തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ കോവിഡ് പ്രോേട്ടാകോൾ പാലിച്ച് പരിമിതമായ ആളുകളെ പെങ്കടുപ്പിച്ച് നടത്തിയ പരിപാടി ഒാൺലൈനായി കാണാൻ മുഴുവൻ ഇന്ത്യക്കാർക്കും സൗകര്യം ഒരുക്കിയിരുന്നു.