Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട​യ​ർ...

ട​യ​ർ കൂ​മ്പാ​ര​ത്തി​ന്​ ബോ​ധ​പൂ​ർ​വം തീ​യി​ട്ട​തെ​ന്ന്​ സം​ശ​യം

text_fields
bookmark_border
ട​യ​ർ കൂ​മ്പാ​ര​ത്തി​ന്​ ബോ​ധ​പൂ​ർ​വം തീ​യി​ട്ട​തെ​ന്ന്​ സം​ശ​യം
cancel
camera_alt

ട​യ​ർ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു​ള്ള പു​ക​യി​ൽ അ​സ്വ​സ്ഥ​രാ​യ ഒ​ട്ട​ക​ക്കൂ​ട്ടം

കു​വൈ​ത്ത്​ സി​റ്റി: ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ലെ റ​ഹി​യ ഭാ​ഗ​ത്ത്​ പ​ഴ​യ ട​യ​ർ കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ബോ​ധ​പൂ​ർ​വം തീ​യി​ട്ട​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​റ​ന്ന സ്ഥ​ല​ത്ത്​ ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ട്​ പോ​ലു​ള്ള കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ സ്വാ​ഭാ​വി​ക​മാ​യി തീ​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

രാ​ജ്യ​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ളാ​ണ് നേ​ര​ത്തേ ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്. നേ​ര​ത്തേ​യും രാ​ജ്യ​ത്ത്​ ട​യ​ർ കൂ​മ്പാ​ര​ത്തി​ൽ തീ​പി​ടി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ 5000 ച​തു​ര​ശ്ര മീ​റ്റ​ർ ചു​റ്റ​ള​വി​ൽ തീ​പ​ട​ർ​ന്ന​ത്. ത​ഹ്​​രീ​ർ, അ​ർ​ദി​യ, ഇ​സ്​​നാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ തീ​പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ സ​ഹാ​യി​ച്ചു.

ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ രാ​ജ്യ​ത്ത്​ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​മാ​യി​ട്ടു​ണ്ട്. ഇ​വ സൂ​ക്ഷി​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി​ക്ക്​ മു​നി​സി​പ്പാ​ലി​റ്റി 16 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ത​ന്നെ സ​ൽ​മി​യി​ലാ​ണ്​ സ്ഥ​ലം അ​നു​വ​ദി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tire compartment
Next Story