Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​ബോ​ട്ടി​ക്​ ​സേ​വ​ന​ങ്ങ​ൾ വൈ​കാ​തെ

text_fields
bookmark_border
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​ബോ​ട്ടി​ക്​ ​സേ​വ​ന​ങ്ങ​ൾ വൈ​കാ​തെ
cancel
camera_alt

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലാം ടെ​ർ​മി​ന​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലാം ടെ​ർ​മി​ന​ലി​ൽ (കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ടെ​ർ​മി​ന​ൽ) വൈ​കാ​തെ റോ​ബോ​ട്ടി​ക്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ​ദ​ക്ഷി​ണ കൊ​റി​യ​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ​ബാ​ഗേ​ജ്​ സ​ർ​വി​സു​ക​ൾ യ​​ന്ത്ര​വ​ത്​​കൃ​ത​മാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം ഇൗ ​ദി​ശ​യി​ലു​ള്ള പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. നാ​ലാം ടെ​ർ​മി​ന​ലി​ൽ 2020ൽ 10233 ​വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇ​തി​ൽ 5104 എ​ണ്ണം കു​വൈ​ത്തി​ൽ​നി​ന്ന്​ പോ​യ​തും 5129 എ​ണ്ണം കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന​തു​മാ​ണ്. ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 5,93,303ഉം ​ഒൗ​ട്ട്​​ഗോ​യി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 6,21,603ഉം ​ആ​യി​രു​ന്നു. 2021ൽ ​സെ​പ്​​റ്റം​ബ​ർ പ​ത്തു​വ​രെ 5389 വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തി.

ഇ​തി​ൽ 2699 എ​ണ്ണം കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ പോ​യ​തും 2690 എ​ണ്ണം കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന​തു​മാ​ണ്. ആ​കെ ഒൗ​ട്ട്​​ഗോ​യി​ങ്​ യാ​ത്ര​ക്കാ​ർ 2,31,591ഉം ​ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ർ 1,90,181ഉം ​ആ​യി​രു​ന്നു​വെ​ന്ന്​ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള കൊ​റി​യ​ൻ ഇ​ഞ്ച​ൺ എ​യ​ർ​പോ​ർ​ട്ട്​ മാ​നേ​ജ്​​മെൻറ്​ ക​മ്പ​നി സി.​ഇ.​ഒ ജാ​ങ്​ ജൂ​ൻ ആ​ൻ പ​റ​ഞ്ഞു. വി​മാ​ന സ​ർ​വി​സു​ക​ൾ ആ​ഗോ​ള ത​ല​ത്തി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ വി​പു​ല​പ്പെ​ടു​ത്തു​ക​യെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ത​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robotic Service
News Summary - Robotic Service comming soon in Kuwait Airport
Next Story