കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സെൻററിൽ ജന സമ്പർക്ക പരിപാടി നടത്തി. രാവിലെ 11 മുതൽ 12 വരെ കുവൈത്ത് സിറ്റിയിലെ അലി അൽ സാലിം സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സിങ് സെന്ററിൽ എംബസി ഉദ്യോഗസ്ഥർ ജനങ്ങളുടെ പരാതിയും നിർദേശങ്ങളും സ്വീകരിച്ചു. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്.
അടുത്ത ജനസമ്പർക്കം ജൂൺ ഒന്നിന് രാവിലെ 11 മുതൽ 12 വരെ അബ്ബാസിയ ഒലിവ് ഹൈപ്പർമാർക്കറ്റ് ബിൽഡിങ്ങിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സെൻററിൽ നടക്കും.
വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.