പിഫ്‌കോ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമുഹമ്മദ് ഷിബിലി, റഫീഖ് ലായിൻ
കുവൈത്ത് സിറ്റി: കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി മഹൽ ജമാഅത് കമ്മിറ്റിയുടെ കീഴിലുള്ള പലിശ രഹിത വായ്പ സഹായ പദ്ധതി പുതിയങ്ങാടി ഇസ്ലാമിക ഫിനാൻഷ്യൽ കോ-ഓപ്പറേഷൻ (പിഫ്‌കോ) കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ കെ.എം.സി.സി ഹാളിൽ വാർഷിക ജനറൽ ബോഡി യോഗം കെ.സി. അബ്ദുൽ കരീം ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എ.വി.ഷിബിലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് ലായിൻ സ്വാഗതം പറഞ്ഞു. എ.വി. സക്കീർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. അബ്ദുൽ സത്താർ, വി.എ. കരീം, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പി.എം.നബീൽ നന്ദി പറഞ്ഞു.
മികച്ച സേവനത്തിന് കെ.സി. അബ്ദുൽ കരീം, എ.വി. ഷിബിലി, റഫീഖ് ലായിൻ എന്നിവർക്ക് ഉപഹാരം കൈമാറി. എസ്. മുഹമ്മദ് അഷ്‌റഫ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: എ.വി.മുഹമ്മദ് ഷിബിലി (ചെയർമാൻ), പി.എം.മുഹമ്മദ് ഇക്ബാൽ (വൈസ് ചെയർമാൻ), റഫീഖ് ലായിൻ (ജനറൽ സെക്രട്ടറി), പി.എം. നബീൽ (സെക്രട്ടറി), കെ.സി. അബ്ദുൽ കരീം, എസ്.വി. അബ്ദുൽ സലാം, ടി.മുഹമ്മദ് കുഞ്ഞി (ഉപദേശക സമിതി), എ.വി. ഷക്കീർ, വി. അബ്ദുൽ കരീം, കെ.സി. അബ്ദുൽ സത്താർ, എസ്. അഷ്‌റഫ്, കെ. അബ്ദുൽ റഹ്മാൻ, എ.വി. മുഹമ്മദ് അലി, പി.എ.പി അബ്ദുൽ സലാം, കെ. അഷ്‌റഫ്, എ.പി. മുഹമ്മദ് ഷമീം, പി.എം. നാദിർ, പി.കെ. മുജീബ് (എക്സിക്യൂട്ടീവ്). കൂടുതൽ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

