Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദ​വേ​ദി...

സൗ​ഹൃ​ദ​വേ​ദി സാ​ൽ​മി​യ 'ഓ​ണ​ക്കൂ​ട്ട് 2021' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൗ​ഹൃ​ദ​വേ​ദി സാ​ൽ​മി​യ ഓ​ണ​ക്കൂ​ട്ട് 2021 സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സൗ​ഹൃ​ദ​വേ​ദി സാ​ൽ​മി​യ ന​ട​ത്തി​യ ‘ഓ​ണ​ക്കൂ​ട്ട് -2021’ ഓ​ൺ​ലൈ​ൻ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: സൗ​ഹൃ​ദ​വേ​ദി സാ​ൽ​മി​യ 'ഓ​ണ​ക്കൂ​ട്ട് 2021' ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ​സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ്​ പ​യ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ പ​രി​മ​ണം സ്വാ​ഗ​തം പ​റ​ഞ്ഞു. വി​നോ​ദ് ചീ​പാ​റ​യി​ൽ (സാ​ര​ഥി കു​വൈ​ത്ത്​‌) ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജി​ജി മാ​ത്യു (സെൻറ്​ തോ​മ​സ് മാ​ർ​തോ​മ ച​ർ​ച്ച്), സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ (കെ.​ഐ.​ജി കു​വൈ​ത്ത്​ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്), സൗ​ഹൃ​ദ വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡാ​നി​യേ​ൽ കു​ര്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ ക​ലു​ഷി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലി​ക ചു​റ്റു​പാ​ടി​ൽ ഇ​ത്ത​രം സൗ​ഹൃ​ദ​സം​ഗ​മ​ങ്ങ​ൾ​ക്ക്‌ പ്ര​സ​ക്തി ഏ​റെ​യാ​ണെ​ന്ന് പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​ഡി​യ സ്​​റ്റാ​ർ സിം​ഗ​ർ ഫെ​യിം മു​സ്‌​ത​ഫ അ​ബൂ​ബ്‌, പി​ന്ന​ണി ഗാ​യ​ക​ൻ ജി​യോ കാ​യം​കു​ളം, അ​നു​പ​മ ഗ്രി​ഫി​ൻ, ജോ​സ​ഫ് ഗ്രി​ഫി​ൻ, അ​ജീ​ഷ ഗ്രി​ഫി​ൻ, മു​ഹ​മ്മ​ദ്‌ യൂ​സ​ഫ് നി​സാ​ർ, അ​നു ഡേ​വി​സ്, പ്ര​സാ​ദ് കൊ​യി​ലാ​ണ്ടി, സി​സി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷി​ബി​ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onakkoot 2021
News Summary - Onakkoot 2021
Next Story