സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം: നി​രീ​ക്ഷ​ണ​ത്തി​ന് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തും

12:39 PM
10/07/2018
ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് എം.​പി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ നി​ശ്ച​യി​ച്ച​പ്ര​കാ​രം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ്​​ഥി​രം​സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്ന് പാ​ർ​ല​മ​െൻറി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ സ​മി​തി മേ​ധാ​വി ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് എം.​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ഇ​ത്ര​കാ​ലം കൊ​ണ്ട് നി​ശ്ചി​ത ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്. 

എ​ന്നാ​ൽ, പ​ല​പ്പോ​ഴാ​യി ന​ട​ന്ന വി​ല​യി​രു​ത്ത​ലി​ൽ ചി​ല വ​കു​പ്പു​ക​ൾ ഇ​ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണ​മാ​ണ് ചി​ല വ​കു​പ്പു​ക​ളി​ൽ ന​ട​പ​ടി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തെ​ന്നും നി​രീ​ക്ഷ​ണ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 30000 കു​വൈ​ത്തി​ക​ളാ​ണ് പ​ഠ​നം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​ത്. 

ഇ​വ​ർ​ക്കും നേ​ര​േ​ത്ത സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കും തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. സ്വ​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന ത​സ്​​തി​ക​ക​ളി​ല​ല്ലാ​തെ പൊ​തു​മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ളെ അ​വ​ശേ​ഷി​പ്പി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ല. കു​വൈ​ത്ത്​​വ​ത്​​ക​ര​ണ​ത്തി​ൽ താ​ൽ​പ​ര്യ​ക്കു​റ​വ് കാ​ണി​ക്കു​ന്ന വ​കു​പ്പു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു. 

Loading...
COMMENTS