Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തി​െൻറ...

കുവൈത്തി​െൻറ കയറ്റുമതിയിൽ 41 ശതമാനം ഇടിവ്​

text_fields
bookmark_border
കുവൈത്തി​െൻറ കയറ്റുമതിയിൽ 41 ശതമാനം ഇടിവ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തി​െൻറ കയറ്റുമതിയിൽ ഒരു വർഷത്തിനിടെ 41 ശതമാനം ഇടിവ്​. ഇൗ വർഷം ആദ്യ ഏഴുമാസങ്ങളിലെ കയറ്റുമതി മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ ഇത്രയും കുറവുള്ളത്​.

2019ൽ 11.8 ശതകോടി ദീനാർ ഉണ്ടായിരുന്നത്​ ഇൗ വർഷം 6.99 ശതകോടി ആയാണ്​ കുറഞ്ഞത്​. എണ്ണവില കുത്തനെ ഇടിഞ്ഞതാണ്​ ആകെ കയറ്റുമതി മൂല്യത്തിൽ കുറവ്​ വരുത്തിയത്​.

ഒപെക്​ ധാരണപ്രകാരം എണ്ണ ഉൽപാദനം നിയന്ത്രിച്ചതും കാരണമായി. ജനുവരിയിലാണ്​ ഏറ്റവും കൂടുതൽ കയറ്റുമതി വരുമാനമുണ്ടായത്​ (1.6 ശതകോടി ദീനാർ). ഏറ്റവും കുറവ്​ രേഖപ്പെടുത്തിയത് ഏപ്രിലിലാണ്​ (498.4 ദശലക്ഷം ദീനാർ).

ഏപ്രിലിലാണ്​ എണ്ണ വില ഏറ്റവും താഴേക്ക്​ പതിച്ചത്​. 12 ഡോളറിൽനിന്ന്​ പതിയെ ഉയർന്നുവന്ന്​ ഇപ്പോൾ 43 ഡോളറിന്​ മുകളിൽ എത്തിയിട്ടുണ്ട്​. കുവൈത്തി​െൻറ കയറ്റുമതിയുടെ സിംഹഭാഗവും പെട്രോളിയം ഉൽപന്നങ്ങളാണ്​. അതേസമയം, ഇറക്കുമതിയിലും കുറവുണ്ടായിട്ടുണ്ട്​. ഇൗ വർഷം ആദ്യ ഏഴുമാസങ്ങളിൽ 4.8 ശതകോടി ദീനാർ ആണ്​ ഇറക്കുമതി മൂല്യമെങ്കിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്​ ആറ്​ ശതകോടി ദീനാർ ആയിരുന്നു.

Show Full Article
TAGS:Kuwait's exports 
Next Story