എസ്.എം.സി.എ ക്രിസ്മസ്–പുതുവത്സരാഘോഷം 

08:20 AM
11/01/2017

കുവൈത്ത് സിറ്റി: സീറോ മലബാര്‍ കള്‍ചറല്‍ അസോസിയേഷന്‍ (എസ്.എം.സി.എ) ക്രിസ്മസ്–പുതുവത്സരാഘോഷം കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമ സഭയുടെ മൂല്യം കളയാതെയും തോമാ ശ്ളീഹയുടെ ആത്മീയ ചൈതന്യം കാത്തുസൂക്ഷിച്ചും ജീവിക്കുന്നവരെന്ന നിലയില്‍ കുവൈത്തില്‍ എസ്.എം.സി.എയുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ബെന്നി പെരിക്കിലത്ത് അധ്യക്ഷത വഹിച്ചു. വത്തിക്കാന്‍ സ്ഥാനപതി മൊണ്ടേല പഡില്ല, വികാര്‍ ജനറല്‍ ഫാ. മാത്യു കുന്നേല്‍പുരയിടം, എസ്.എം.സി.എ ജനറല്‍ സെക്രട്ടറി ഡെന്നി കാഞ്ഞൂപ്പറമ്പില്‍, ട്രഷറല്‍ മോന്‍സ് കല്ലൂക്കളം, സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് ജിന്‍േറാ വര്‍ഗീസ്, ബാലദീപ്തി പ്രസിഡന്‍റ് മെല്‍വിന്‍ കാലായില്‍ എന്നിവര്‍ സംസാരിച്ചു. സുവനീര്‍ പ്രകാശനം, 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കല്‍ എന്നിവയുമുണ്ടായി. വിവിധ കലാപരിപാടികളും അരങ്ങേറി.

COMMENTS