Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​: സർക്കാർ...

കുവൈത്ത്​: സർക്കാർ മേഖലയിലെ 50 ശതമാനം കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം

text_fields
bookmark_border
കുവൈത്ത്​: സർക്കാർ മേഖലയിലെ 50 ശതമാനം കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
cancel
camera_alt

ഖലീൽ അൽ സാലിഹ്​ എം.പി

കുവൈത്ത്​ സിറ്റി: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന്​ റിപ്പോർട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികൾക്ക്​ ഇതിനകം പിരിച്ചുവിടൽ നോട്ടീസ്​ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാ​േങ്കതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട്​ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു.

ഇവർ സബ്​ കോൺട്രാക്​ട്​ കമ്പനികളിലേക്ക്​ മാറുകയാണുണ്ടായത്​. ഇവരെയാണ്​ ഇപ്പോൾ ഒഴിവാക്കുന്നത്​. സ്വദേശിവത്​കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾക്ക്​ നിർദേശം നൽകിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ്​ എം.പി പറഞ്ഞു. ഇതു സംബന്ധിച്ച്​ പാർലമെൻറിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട്​ തയാറാക്കാൻ അടുത്തയാഴ്​ച സമിതി യോഗം ചേരുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിൽ 100 ശതമാനം സ്വദേശിവത്​കരണം സാധ്യമാക്കാൻ സിവിൽ സർവിസ്​ കമീഷൻ ശക്​തമായ നടപടികളെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
Next Story