കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഹോളി ഫാമിലി സിറ്റി കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാ. ജോൺസൺ അരശ്ശേരിയിൽ സ്വാഗതം പറഞ്ഞു.
50 വർഷം കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ ചെയ്ത പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു. 50ാം വർഷത്തെ ലോഗോ വത്തിക്കാൻ സ്ഥാനപതി കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ സുവർണജൂബിലി കൺവീനർ രഞ്ജിത്ത് ജോണി പെരേരക്ക് കൈമാറി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡൻറ് ഫുൾജിൻ ഫ്രാൻസിസ്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സോജൻ തോമസ്, ട്രഷറർ ജാക്സൺ ജോർജ്, ചാരിറ്റി സെയിൽ കൺവീനർ ഫിറോസ് മാത്യു, മുൻ പ്രസിഡന്റുമാരായ കെ.ജെ. ജോൺ,ജോസ് ഇമ്മാനുവൽ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, കെ.എം.സി.എ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.