വന്ദേ ഭാരത്​ നാലാംഘട്ടം: സ്വകാര്യ വിമാനക്കമ്പനികൾക്ക്​ പ്രാമുഖ്യം

  • കുവൈത്തിൽനിന്ന്​ ഇൻഡിഗോ 219 സർവീസുകളും ഗോ എയർ 41 സർവീസുകളും നടത്തും

08:53 AM
29/06/2020

കുവൈത്ത്​ സിറ്റി: വിദേശരാജ്യങ്ങളിൽനിന്ന്​ ഇന്ത്യക്കാ​രെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള വന്ദേഭാരത്​ ദൗത്യത്തിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക്​ പ്രാമുഖ്യം. വന്ദേ ഭാരത്​ ദൗത്യത്തി​​െൻറ ഭാഗമായി ജൂലൈ മൂന്നുമതൽ 15 വരെ തീയതികളിൽ എയർ ഇന്ത്യ 114 സർവീസുകൾ നടത്തു​േമ്പാൾ ഇൻഡിഗോ 457ഉം ഗോ എയർ 41ഉം സർവീസുകൾ നടത്തും. കേന്ദ്ര വ്യോമയാന മന്ത്രാലയം ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഇൻഡിഗോ എയർലൈൻസ്​ കുവൈത്തിൽനിന്ന്​ 219 സർവീസുകളും ഖത്തറിൽനിന്ന്​ 238 സർവീസുകളും നടത്തും.

 ഗോ എയർ കുവൈത്തിൽനിന്ന്​ മാത്രം 41 സർവീസുകൾ നടത്തും. വന്ദേ ഭാരത്​ നാലാം ഘട്ടത്തിൽ 347 സർവീസുകളാണ്​ വിവിധ രാജ്യങ്ങളിൽനിന്ന്​ ഇതുവരെ വിദേശകാര്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിൽ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​. ബാക്കിവ അടുത്ത ദിവസം പ്രഖ്യാപിക്കും. ഇതുവരെയുള്ള പ്രഖ്യാപനം അനുസരിച്ച്​ കുവൈത്തിൽനിന്ന്​ കേരളത്തിലേക്ക്​ 12 വിമാനങ്ങൾ ഉൾപ്പെടെ 41 സർവീസുകളാണ്​ ഉള്ളത്​. ഇതെല്ലാം ഗോ എയർ ആണ്​. ഇൻഡിഗോയുടെ ഷെഡ്യൂൾ അടുത്ത ദിവസം പ്രഖ്യാപിക്കും. ഇൻഡിഗോ കേരളത്തിലേക്ക്​ പ്രതിദിനം രണ്ട്​ സർവീസ്​ നടത്തുമെന്നാണ്​ സൂചന.

Loading...
COMMENTS