ബാച്ചിലേഴ്​സിനെ ഒഴിപ്പിക്കൽ: 43 കെട്ടിടങ്ങളിലെ  വൈദ്യുതി വി​ച്ഛേദിച്ചു

08:53 AM
24/06/2020

കുവൈത്ത് സിറ്റി: സ്വദേശി കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളില്‍നിന്ന്​ കുടുംബത്തോടെയല്ലാതെ താമസിക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതി​​െൻറ ഭാഗമായി നടത്തിയ പരിശോധനയിൽ 43 കെട്ടിടങ്ങളിലെ വൈദ്യുതി വി​ച്ഛേദിച്ചു. സബാഹ്​ അൽ അഹ്​മദ്​ മറൈൻ ഏരിയയിലാണ്​ കുവൈത്ത്​ മുനിസിപ്പാലിറ്റി പ്രത്യേക പരിശോധന നടത്തിയത്​. പരിശോധന എട്ടുമണിക്കൂർ നീണ്ടു. ആഭ്യന്തരമന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ്​ മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്​. 139 എന്ന ഹോട്ട്​ലൈന്‍ നമ്പര്‍ വഴിയും വെബ്​സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്​.

അനധികൃതമായി താമസം തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിച്ച്​ വിദേശികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ ആദ്യഘട്ടത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കും. അടുത്ത ഘട്ടത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കും. ഇതോടൊപ്പം ഇങ്ങനെ താമസിക്കുന്ന വിദേശികൾക്ക്‌ പിഴ ചുമത്തുകയും താമസരേഖ, ഡ്രൈവിങ്​ ലൈസൻസ്‌ മുതലായ രേഖകൾ പുതുക്കുന്നതിനും വിലക്ക്‌ ഏർപ്പെടുത്തുകയും ചെയ്യാനാണ്​ പരിപാടി. 2020ഓടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കാനാണ്​ തീരുമാനം​. 

Loading...
COMMENTS