ജല ശുദ്ധീകരണത്തിലും ഉപഭോഗത്തിലും റെക്കോഡ്​

  • ഉൽപാദനം 501.857 ദശലക്ഷം ഗാലനിലും ഉപഭോഗം 494 ദശലക്ഷം ഗാലനിലും എത്തി

08:51 AM
24/06/2020

കുവൈത്ത്​ സിറ്റി: ജലശുദ്ധീകരണത്തിലും ഉപഭോഗത്തിലും കുവൈത്തിൽ പുതിയ റെക്കോഡ്​. ചരിത്രത്തിലാദ്യമായി ഉൽപാദനം 501.857 ദശലക്ഷം ഗാലൻ പിന്നിട്ടു. അതേസമയം, ഉപഭോഗം 494 ദശലക്ഷം ഗാലൻ ഇംപീരിയൽ എത്തിയതായും പ്രാ​ദേശികപത്രം റി​പ്പോർട്ട്​ ചെയ്​തു. ഉൽപാദനം 101.857 ദശലക്ഷം ഗാലൻ എത്തി. സ്​ട്രാറ്റജിക്​ സ്​റ്റോക്​ 3.8 ബില്യൻ ഗാലൻ ആണെന്ന്​ അൽറായ്​ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഉപയോഗത്തിനനുസരിച്ച് അതോറിറ്റി  ഉൽപാദനവും വർധിപ്പിക്കുന്നുണ്ട്​. ചൂട്​ കൂടുന്നതിനനുസരിച്ച്​ ജല ഉപഭോഗവും വരുംദിവസങ്ങളിൽ വർധിക്കും. 

ഉൽപാദനവും ഉപയോഗവും തമ്മിൽ ഭീമമായ അന്തരം ഉണ്ടാവുമ്പോൾ കരുതൽ ശേഖരത്തിൽനിന്നുള്ള ജലംകൊണ്ട് പ്രശ്നം പരിഹരിക്കുകയാണ് ചെയ്യാറുള്ളത്​. ഏതുവിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്രശ്രമത്തിലാണ്​ അധികൃതർ. ഇതി​​െൻറ ഭാഗമായി വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക്​ സമ്മാനം നൽകുന്നത്​ ജല, വൈദ്യുത മന്ത്രാലയം പരിഗണിച്ചുവരുകയാണ്​. വെള്ളത്തിനും വൈദ്യുതിക്കും സബ്​സിഡിയായി പൊതുബജറ്റിൽ​ വലിയ തുക മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്​.

Loading...
COMMENTS