സുരക്ഷ പരിശോധന: 120 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സുരക്ഷ പരിശോധനയിൽ 120 പേർ അറസ് റ്റിലായി. താമസനിയമം, തൊഴിൽനിയമം എന്നിവ ലംഘിച്ചവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ എന്നിവരാണ് പ്രധാനമായും അറസ്റ്റിലായത്. ജലീബ് അൽ ശുയൂഖിൽ രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന നടന്നത്.
മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച പ്രത്യേക സമിതിയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വരും ദിവസങ്ങളിലും പരിശോധന കാര്യക്ഷമമായി നടത്തുമെന്ന് അധികൃതർ സൂചന നൽകി. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. പുറത്തിറങ്ങുേമ്പാൾ താമസ രേഖ കൈവശം കരുതണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.