Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടാ​ങ്ക​ർ ലോറി...

ടാ​ങ്ക​ർ ലോറി ഡ്രൈ​വ​റെ നാ​ടു​ക​ട​ത്താ​ൻ കൈ​മാ​റി

text_fields
bookmark_border
ടാ​ങ്ക​ർ ലോറി ഡ്രൈ​വ​റെ നാ​ടു​ക​ട​ത്താ​ൻ കൈ​മാ​റി
cancel

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്​​ദു​ല്ല ഏ​രി​യ​യി​ലെ പ​ള്ളി​ക്കു​സ​മീ​പം വ്യ​വ​സാ​യി​ക മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ലോറി ൈഡ്ര​വ​റെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന ക​മ്പ​നി​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. വ്യ​വ​സാ​യി​ക മാ​ലി​ന്യം ത​ള്ളു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഭ​വ​ത്തെ പ​റ്റി എ​ൻ​വ​യ​ൺ​മ​​െൻറ​ൽ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മ​​െൻറി​ലെ എ​ൻ​വ​യ​ൺ​മ​​െൻറ​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ് അ​ന്വേ​ഷി​ക്കു​ക​യും ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു.

ഡ്രൈ​വ​റെ നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ക​മ്പ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് പാ​രി​സ്ഥി​തി​ക ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ എ​ൻ​വ​യ​ൺ​മ​​െൻറ​ൽ പൊ​ലീ​സ് സു​ര​ക്ഷ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story