കുവൈത്തിലെ മുത്​ല ഭവന പദ്ധതിയിൽ മണ്ണിടിച്ചിൽ; നാലു​​ മരണം, പരിക്കേറ്റവരിൽ ഇന്ത്യക്കാരും VIDEO

  • പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും

00:26 AM
13/02/2020
mutla-accident
മുത്​ല ഭവന പദ്ധതി പ്രദേശത്ത്​ മണ്ണിടിച്ചിലുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്​ല ഭവന പദ്ധതിയിലുണ്ടായ മണ്ണിടിച്ചിലിൽ നാലു പേര്‍ മരിച്ചു. 11 പേരെ മണ്ണിനടിയില്‍ കാണാതായിട്ടുണ്ട്​. അഗ്നിശമനസേനയും സുരക്ഷാസംഘവും സ്ഥലത്ത്​ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്​ച രാത്രിയും തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ്​ സൂചന. 

സംഭവത്തിൽ നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മണ്ണിനടിയില്‍ നിന്നു കണ്ടെടുത്ത മൂന്നു പേരെ ജഹ്‌റ ആശുപത്രിയിലേക്കു മാറ്റി. ശക്തമായ മണല്‍കാറ്റിനെ തുടര്‍ന്നായിരുന്നു മണ്ണിടിച്ചില്‍. തൊഴിലാളികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ കുഴിയിൽ വീഴുകയായിരുന്നെന്നു ദൃക്​സാക്ഷികള്‍ പറഞ്ഞു. ​

ബുധനാഴ്​ച വൈകുന്നേരം നാലുമണിക്ക്​ ശേഷമായിരുന്നു സംഭവം. 20 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് അഗ്നിശമനസംഘം തിരച്ചില്‍ നടത്തുന്നത്.

Loading...
COMMENTS