Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​യി​ലാ​ണ്ടികൂ​ട്ടം...

കൊ​യി​ലാ​ണ്ടികൂ​ട്ടം ചാർ​ട്ടർ വിമാനം ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു

text_fields
bookmark_border
കൊ​യി​ലാ​ണ്ടികൂ​ട്ടം ചാർ​ട്ടർ വിമാനം ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു
cancel
camera_alt??????????????????????? ??????????????????? ??????? ???????????????? ????????????? ??????? ??????????? ?????????? ?????????????????

കു​വൈ​ത്ത്​ സി​റ്റി: കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കു​വൈ​ത്തി​ൽ​നി​ന്ന് ചാ​ർ​ട്ട് ചെ​യ്ത ഗോ ​എ​യ​ർ വി​മാ​നം 174 യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് വി​സ റ​ദ്ദാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ അ​ട​ക്കം ഏ​താ​നും യാ​ത്ര​ക്കാ​ർ​ക്ക്​ നി​ര​ക്കി​ള​വ്​ അ​നു​വ​ദി​ച്ചു. ഒ​രാ​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യും നാ​ലു​പേ​ർ​ക്ക് പ​കു​തി തു​ക​ക്കും എ​ട്ട് പേ​ർ​ക്ക് പ്ര​ത്യേ​ക നി​ര​ക്കി​ലും ടി​ക്ക​റ്റു​ക​ൾ ന​ൽ​കി. 

കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​ത്ത്​ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ, പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്‌, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ജി വ​ർ​ഗീ​സ്, സി​ദ്ദീ​ഖ് ദ​യ, സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി, റ​ഹ്‌​മാ​ൻ ന​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ്നാ​ക്​​സ്​ കി​റ്റു​ക​ൾ ന​ൽ​കി. വി​മാ​നം ചാ​ർ​ട്ട് ചെ​യ്യാ​ൻ സ​ഹ​രി​ച്ച ക്യാ​പ്റ്റ​ൻ ട്രാ​വ​ൽ​സ്, ഗോ​എ​യ​ർ മാ​നേ​ജ്മ​െൻറ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മു​ജീ​ബ് മൂ​ടാ​ൽ, റ​സാ​ക്ക് അ​യ്യൂ​ർ, ആ​ബി​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf news
News Summary - koyilandy kootam-flight-kuwait-gulf news
Next Story