Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ– ബദർ...

കെ.കെ.എം.എ– ബദർ മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
കെ.കെ.എം.എ– ബദർ മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

കെ.കെ.എം.എ – ബദർ മെഡിക്കൽ സെന്റർ മെഡിക്കൽ ക്യാമ്പിൽ ക്ലിനിക് മാനേജിങ് അഡ്മിനിസ്ട്രേഷൻ അബ്ദുൽ റസാഖ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ ബ്രാഞ്ചും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.‘ഹെൽത്ത് ഡ്രൈവ് -2026’ എന്ന പേരിലുള്ള ക്യാമ്പ് കേന്ദ്ര പ്രസിഡന്റ് കെ.സി റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച്‌ പ്രസിഡന്റ് പി.പി. ഗഫൂർ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ സജ്‌ബീർ അലി ഹെൽത്ത് ഡ്രൈവിനെ കുറിച്ച് വിശദീകരിച്ചു. ഡോ.അനിൽ കുമാർ ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ക്ലാസെടുത്തു. കേന്ദ്ര ജനറൽ സെക്രട്ടറി സുൽഫിക്കർ എം.പി മുഖ്യപ്രഭാഷണം നടത്തി. ബദ്ർ ക്ലിനിക് മാനേജിങ് അഡ്മിനിസ്ട്രേഷൻ അബ്ദുൽ റസാഖ്, കെ.കെ.എം.എ കേന്ദ്ര ട്രഷറർ മുനീർ കുനിയ, ഫർവാനിയ സോണൽ പ്രസിഡന്റ് മുഹമ്മദ് സലിം പി.പി.പി, അബ്ബാസിയ ബ്രാഞ്ച്‌ പ്രസിഡന്റ് റഷീദ്, ഖൈത്താൻ പ്രസിഡന്റ് സാബിർ കൊയിലാണ്ടി എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര വി.പിമാരായ കെ.എച്ച്. കുഞ്ഞഹമ്മദ് അസ്‌ലം എന്നിവർ ഉപഹാരം കൈമാറി. ബ്രാഞ്ച്‌ ജനറൽ സെക്രട്ടറി സാജിദ് ടി.കെ.പി സ്വാഗതവും ഷമ്മാസ് മുസ്തഫ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നിരവധി പേർ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തി. രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരം ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KKMA – Badr Al Samaa Medical Centre Medical Camp
Next Story