Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െഎ.ജി കുവൈത്ത്​...

കെ.​െഎ.ജി കുവൈത്ത്​ അബ്​ദുല്ല ഹസൻ അനുസ്​മരണം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​െഎ.ജി കുവൈത്ത്​ അബ്​ദുല്ല ഹസൻ അനുസ്​മരണം സംഘടിപ്പിച്ചു
cancel
camera_alt

കെ.​െഎ.ജി കുവൈത്ത് സംഘടിപ്പിച്ച അബ്​ദുല്ല ഹസൻ അനുസ്​മരണ സംഗമം

കുവൈത്ത്​ സിറ്റി: പ്രമുഖ ഇസ്​ലാമിക പണ്ഡിതനും കെ.​െഎ.ജി കുവൈത്ത്​ പ്രസിഡൻറ്​ ഫൈസൽ മഞ്ചേരിയുടെ പിതാവുമായ അബ്​ദുല്ല ഹസ​െൻറ നിര്യാണത്തിൽ കെ.​െഎ.ജി കുവൈത്ത്​ മയ്യിത്ത്​ നമസ്​കാരവും അനുസ്​മരണ സംഗമവും സംഘടിപ്പിച്ചു. നമസ്​കാരത്തിന്​ ​കെ.​െഎ.ജി ആക്​ടിങ്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നൽകി. അനുസ്​മരണ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.
പാണ്ഡിത്യത്തി​െൻറ ഗരിമയില്ലാതെ വിനയത്തോടെയും പിതൃതുല്യമായ വാത്സല്യത്തോടെയും ഇടപെട്ട മഹത്​ വ്യക്​തിത്വമായിരുന്നു അബ്​ദുല്ല ഹസൻ എന്ന്​ അദ്ദേഹം പറഞ്ഞു. കുവൈത്തിൽ നിരവധി തവണ സന്ദർശിക്കുകയും പ്രൗഢ ഗംഭീരമായ ക്ലാസുകളിലൂടെ പ്രചോദിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​ അദ്ദേഹം. അദ്ദേഹത്തി​െൻറ ഗ്രന്ഥങ്ങൾ പാണ്ഡിത്യവും പുരോഗമന ചിന്തയും വെളിവാക്കുന്നതാണ്​. നാടിന്​ തണലേകുന്ന നിരവധി ശേഷിപ്പുകൾ നൽകിയാണ്​ അദ്ദേഹത്തി​െൻറ മടക്കമെന്നും വിയോഗം സമൂഹത്തിന്​ വലിയ നഷ്​ടമാണെന്നും ​യോഗം അനുസ്​മരിച്ചു.
മുഹമ്മദ്​ ഷിബിലി ഖിറാഅത്ത്​ നടത്തി. കെ.​െഎ.ജി ജനറൽ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു. വൈസ്​ പ്രസിഡൻറ്​ പി.ടി. ഷരീഫ്​, ട്രഷറർ എൻ.പി. റസാഖ്​, ഫിറോസ്​ ഹമീദ്​, പി.കെ. മനാഫ്​, ഖലീലുറഹ്​മാൻ, നിസാർ മർജാൻ എന്നിവർ സംസാരിച്ചു. വെൽഫെയർ കേരള കുവൈത്ത്​ പ്രസിഡൻറ്​ അൻവർ സഇൗദി​െൻറയും പിതാവാണ്​ അബ്​ദുല്ല ഹസൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story