Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കണ്ണൂർ തളിപ്പറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കെ.എം.സി.സി അംഗവും സി.എച്ച് സെൻറർ കുവൈത്ത് ചാപ്റ്റർപ്രവർത്തക സമിതിയംഗവുമായ അയ്യൂബ് പൊട്ടിച്ചി (48) ആണ്​ മരിച്ചത്​. നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദാൻ ആശുപത്രിയിൽപ്രവേശിക്കുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ പി.പി. ആലിയുടെയും പി. അസ്മയുടെയും മകനാണ്. ഭാര്യ: നുസൈബ. മക്കൾ:അയ്മൻ സ്വാലിഹ്, ഫഹദ്, മനാൽ. മൃതദേഹം കുവൈത്തിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഷാഫി കൊല്ലം, ശുഐബ് ധർമടം എന്നിവർ പൂർത്തീകരിച്ചു വരുന്നു.

Show Full Article
TAGS:
Next Story