Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത്​ ഫിലിം...

കല കുവൈത്ത്​ ഫിലിം ഫെസ്​റ്റിവല്‍: 2.43 എ‌.എം, ബികോസ് ഓഫ് കൊറോണ മികച്ച ചിത്രങ്ങള്‍

text_fields
bookmark_border
കല കുവൈത്ത്​ ഫിലിം ഫെസ്​റ്റിവല്‍: 2.43 എ‌.എം, ബികോസ് ഓഫ് കൊറോണ മികച്ച ചിത്രങ്ങള്‍
cancel

കുവൈത്ത്​ സിറ്റി: കല കുവൈത്ത്​ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മൂന്നാമത് മൈക്രോ ഫിലിം ഫെസ്​റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഓണ്‍‌ലൈനായിസംഘടിപ്പിച്ച ഫെസ്​റ്റിവലില്‍ മൊബൈൽ ഫോണിൽ കുവൈത്തില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണ്‌ മത്സരത്തിനെത്തിയത്. ചലച്ചിത്ര നിരൂപകനും നിരവധി അന്താരാഷ്​ട്ര ചലച്ചിത്ര മേളകളിലെ ജൂറിയുമായിരുന്ന വി.കെ. ജോസഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.എം. രാജേഷ് സംവിധാനം ചെയ്‌ത '2.43 എ.എം', മുഹമ്മദ് സാലിഹ് സംവിധാനം ചെയ്‌ത 'ബികോസ്​ ഒാഫ്​ കൊറോണ' എന്നിവ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്തു.

പ്രവീൺ കൃഷ്‌ണ സംവിധാനം ചെയ്‌ത 'ഫിയർ മോംഗർ', നിഷാന്ത് ജോർജ് സംവിധാനം ചെയ്‌ത 'ബറാസി' എന്നിവ മികച്ച രണ്ടാമത്തെ ചിത്രങ്ങളായി‍. മികച്ച സംവിധായകൻ: കെ.എം. രാജേഷ് (2.43 എ.എം), മികച്ച നടി: സീനു മാത്യൂസ് (2.43 എ.എം), മികച്ച നടൻ: സുഭാഷ് (ഫിയർ മോംഗർ), ബാലതാരങ്ങൾ: ആൽബിൻ ലിബി (കേയ്​ജ്​), മഴ സവിത (ഇവൾ നിലാമഴ), തിരക്കഥാകൃത്ത്: പി. നിഖിൽ (ബറാസി), കാമറമാൻ: രതീഷ് സി.വി അമ്മാസ് (2:43 എ.എം) മുഹമ്മദ് സാലിഹ് (ബികോസ്​ ഒാഫ്​ കൊറോണ) എഡിറ്റർ: മുഹമ്മദ് സാലിഹ് (ബികോസ്​ ഒാഫ്​ കൊറോണ) എന്നിവയാണ്‌ മറ്റ് അവാര്‍ഡുകള്‍. മണികണ്ഠന്‍ സം‌വിധാനം ചെയ്ത 'വിക്​ടിം', കെ.എം. രാജേഷ്സം‌വിധാനം ചെയ്ത 'കേയ്​ജ്​'എന്നീ ചിത്രങ്ങളും 'ലിറ്റിൽ ഹേർട്ട്​', 'സ്​നേഹ സ്​പർശം' എന്നീ ചിത്രങ്ങളിലഭിനയിച്ച ബാലതാരം വില്യം അജിത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹരായി.

Show Full Article
TAGS:
Next Story