Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ ഓഫ്‌റോഡിങ്...

ഇന്ത്യൻ ഓഫ്‌റോഡിങ് കൂട്ടായ്മ വാർഷിക പൊതുയോഗം

text_fields
bookmark_border
ഇന്ത്യൻ ഓഫ്‌റോഡിങ് കൂട്ടായ്മ വാർഷിക പൊതുയോഗം
cancel
camera_alt

ഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയായ കുവൈത്ത്-ഇന്ത്യ 4X4 കമ്മ്യൂണിറ്റി ഫോറം അംഗങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയായ കുവൈത്ത്-ഇന്ത്യ 4X4 കമ്മ്യൂണിറ്റി ഫോറം വാർഷിക പൊതുയോഗം കാലിക്കറ്റ് ലൈവ് ഹോട്ടലിൽ നടന്നു. 65-ലേറെ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഭരണഘടന, വാർഷിക ബജറ്റ്, സുരക്ഷാ പദ്ധതികൾ എന്നിവ അവതരിപ്പിച്ചു. 2026–2027 പ്രവർത്തന കലണ്ടറും അംഗീകരിച്ചു.

സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള ഓവർലാൻഡിംഗ് യാത്രാ പദ്ധതികളും യോഗത്തിൽ ചർച്ചയായി. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ഗിന്നസ് മണികുട്ടനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ 100 ദിവസത്തെ സാഹസിക യാത്രയുടെ അനുഭവങ്ങൾ അംഗങ്ങളുമായി പങ്കുവെച്ചു. ഓഫ്‌റോഡിംഗ് രംഗത്തെ മികച്ച സേവനം പരിഗണിച്ച് ആസിഫിന് ഓണററി മെമ്പർഷിപ്പ് നൽകി. 2026–2027 കാലയളവിലേക്കുള്ള ഭാരവാഹികളായി ഷെറി തോമസ് (പ്രസി), അനിലാൽ (വൈ. പ്രസി), ഇൻഷാദ് (ജനറൽ സെക്രട്ടറി), റിൻസൻ (ട്രഷറർ), അധീപ് (ജോ.സെക്രട്ട), രാജേഷ് (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Indian Off-Roading Association Annual General Meeting
Next Story