ഫഹാഹീൽ: നാല് പതിറ്റാണ്ടായി കുവൈത്ത് ഔഖാഫിന് കീഴിലെ പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്ത് സേവനം മതിയാക്കി നാട്ടിലേക്ക് പോകുന്ന പി.കെ. ഉമർ മുസ്‍ലിയാർ എന്ന ഉമ്മർ ഹാജിയെ ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി ആദരിച്ചു.
റുമൈതിയ, ഫിർദൗസ്, ദസ്മ, ഖുസൂർ, മുബാറക് അൽ കബീർ, ഖുറൈൻ, മംഗഫ്, ഫഹാഹീൽ, ബയാൻ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പള്ളികളിൽ ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 15 വർഷമായി മംഗഫ് ബ്ലോക്ക് നാലിലെ അബ്ദുല്ല അജിയാൽ മസ്ജിദിലാണ് സേവനം ചെയ്യുന്നത്.
ഇറാഖ് അധിനിവേശ കാലത്തും അദ്ദേഹം കുവൈത്തിൽ സേവനം ചെയ്തിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത ചപ്പാരപ്പടവ് പഞ്ചായത്തിലെ ശാന്തിഗിരി സ്വദേശിയാണ്. ഭാര്യ: വി.യു. ജമീല. ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ ഫിനാൻസ് സെക്രട്ടറി ഹാരിസ്, യഹിയ, മുഹമ്മദലി, ബുഷ്റ, സുഹറ എന്നിവർ മക്കളാണ്. മംഗഫിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ഐ.സി.എഫ് നാഷനൽ ഉപാധ്യക്ഷൻ സൈദലവി സഖാഫി തങ്ങൾ, ഫിനാൻസ് സെക്രട്ടറി ശുകൂർ മൗലവി കൈപ്പുറം എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു.
ശംസുദ്ദീൻ കാമിൽ സഖാഫി, സ്വാദിഖ് തങ്ങൾ, അബ്ദുൽ ലത്തീഫ് തോന്നിക്കര, നവാസ് ശംസുദ്ദീൻ, അബ്ദുൽ നാസർ ലത്തീഫി, അബൂബക്കർ സിദ്ദീഖ്, സ്വാദിഖ് മാസ്റ്റർ, സലീം ബുഖാരി, അബ്ദുൽ ഗഫൂർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.