Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ഗ്ലിംപ്സസ് ഓഫ്...

'ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ' കലാപ്രദർശനത്തിന്​ സ്വീകാര്യതയേറുന്നു

text_fields
bookmark_border
ഗ്ലിംപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ കലാപ്രദർശനത്തിന്​ സ്വീകാര്യതയേറുന്നു
cancel
camera_alt

‘ഗ്ലിം​പ്സ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ’ ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​ര​ണ​ത്തി​നാ​യി വേ​ഷ​മ​ണി​ഞ്ഞ ക​ഥ​ക​ളി ക​ലാ​കാ​ര​ന്​ ഭ​ക്ഷ​ണം ന​ൽ​കു​ന്നു.  -ഫോ​േ​ട്ടാ: നി​ജാ​സ്​ കാ​സിം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​ട്ട് എ​ക്സി​ബി​ഷ​ന് സ്വീ​കാ​ര്യ​ത​യേ​റു​ന്നു. കു​വൈ​ത്ത് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും കാ​ണാ​ൻ സ​മൂ​ഹ​ത്തി​െൻറ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​മു​ള്ള​വ​ർ എ​ത്തു​ന്നു​ണ്ട്. പ​ത്തു​ദി​വ​സ​ത്തെ പ്ര​ദ​ർ​ശ​നം അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ധാ​രാ​ളം കു​വൈ​ത്തി​ക​ളും കു​വൈ​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രാ​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ന്ത്യ കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാംവാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. 'ഗ്ലിം​പ്സ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ല​യാ​ളി ചി​ത്ര​കാ​രി​യാ​യ ജോ​യ്‌​സ് സി​ബി​യു​ടെ പെ​യി​ൻ​റി​ങ്ങു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സം നീ​ളു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ജോ​യ്‌​സ് സി​ബി എ​ണ്ണ​ച്ചാ​യ​ത്തി​ൽ വ​ര​ച്ച 40 ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​തോ​ടൊ​പ്പം എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​ന്​ മി​ഴി​വേ​കു​ന്നു. ഇ​ന്ത്യ​യു​ടെ ക​ലാ​സാം​സ്കാ​രി​ക വൈ​വി​ധ്യം വി​ളം​ബ​രം ചെ​യ്യു​ന്ന വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. പ്ര​വാ​സ ലോ​ക​ത്തി​െൻറ പ​രി​മി​തി​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​ത്ത വി​ധം ഗം​ഭീ​ര​മാ​ണ്​ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ. സെ​പ്​​റ്റം​ബ​ർ 30 വ​രെ ഹ​വ​ല്ലി അ​ൽ മു​ത​സിം സ്ട്രീ​റ്റി​ലു​ള്ള കു​വൈ​ത്ത് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഗാ​ല​റി​യി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു ​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. വ്യാ​ഴാ​ഴ്​​ച നൃ​ത്ത​നാ​ട​ക​വും ക​ഥ​ക​ളി​യും മേ​ള​യു​ടെ മാ​റ്റു​കൂ​ട്ടി​യ​​പ്പോ​ൾ വെ​ള്ളി​യാ​ഴ്​​ച കേ​ര​ള ന​ട​നം, ക​ഥ​ക്​ നൃ​ത്തം എ​ന്നി​വ അ​ര​ങ്ങേ​റി. ലൈ​വ് മൈ​ലാ​ഞ്ചി ഷോ​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Glimpses of Timeless India
News Summary - ‘Glimpses of Timeless India’ is gaining acceptance for art exhibitions
Next Story