ഫ്രൻഡ്സ് ഓഫ് കെ.ഡി.ഡി വാർഷികാഘോഷം
text_fieldsഫ്രൻഡ്സ് ഓഫ് കെ.ഡി.ഡി വാർഷികാഘോഷത്തിൽ
ഡോ. ജോസഫ് കെ. ജോസഫ് ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കെ.ഡി.ഡി 13ാം വാർഷികാഘോഷം മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. എസ്തർ മരിയ ജോൺ പ്രാർഥന ചൊല്ലി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്റഫ് അലി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ആഗസ്തി അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് കെ. ജോസഫ് ‘അമിതവണ്ണത്തോടൊപ്പം ഹൃദ്രോഗവും പ്രമേഹവും’വിഷയത്തിൽ ക്ലാസെടുത്തു. നവാസ് കുന്നുകൈ, മധുസൂദനൻ നായർ, അൻവർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് മണക്കടവൻ വാർഷിക റിപ്പോർട്ടും ട്രഷറർ എൻ. ശങ്കർലാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കുഞ്ഞുമോൻ മാത്യുവിനുള്ള ഉപഹാരം അഷ്റഫ് അലി ജലാലുദ്ദീൻ കൈമാറി. വിസ്മയ ബിജു, ടിട്ടോ ഗിരിജ, ശുക്കൂർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനമേളയും അരങ്ങേറി.
ധന്യ ബാലൻ, ഷാജഹാൻ പാലാറ, ശരത് നാരായണൻ, അഷ്റഫ്, മൊയ്തീൻ, സജാസ്, ഹബീബ് തങ്ങൾ, രാജേഷ്, ഫവാസ്, മനൂപ്, ദയാനന്ദ്, കുഞ്ഞി അരിയിൽ, നജീബ്, ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് വി. കല്ലൂർ സ്വാഗതവും മഹമൂദ് പെരുമ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

