Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിദേശ കറൻസി കരുതൽ...

വിദേശ കറൻസി കരുതൽ ശേഖരം ഉയർന്നു

text_fields
bookmark_border
വിദേശ കറൻസി കരുതൽ ശേഖരം ഉയർന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കിന്റെ വിദേശ കറൻസി കരുതൽ ശേഖരം മേയ് അവസാനത്തോടെ 10.237 ബില്യൺ ദീനാറിലെത്തിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു. മൊത്തം ആസ്തിയുടെ 98.1 ശതമാനവും വിദേശ കരുതൽ ശേഖരമാണെന്നും പ്രാദേശിക ബാങ്കുകളുടെ നിക്ഷേപങ്ങൾ മേയ് മാസത്തിൽ 3.633 ബില്യൺ ദീനാറായി ഉയർന്നതായും സെൻട്രൽ ബാങ്ക് അറിയിച്ചു.

ഏപ്രിലിൽ 3.280 ബില്യൺ ദീനാറായിരുന്ന പ്രാദേശിക ബാങ്കുകളുടെ നിക്ഷേപം മേയ് മാസത്തിൽ 3.633 ബില്യൺ ദീനാറായി ഉയർന്നു. പ്രചാരത്തിലുള്ള കറൻസിയും 2.208 ബില്യൺ ദീനാറായി നേരിയ വർധന രേഖപ്പെടുത്തി. കുവൈത്ത് ദീനാറിന്റെ സ്ഥിരത ഉറപ്പാക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സാമ്പത്തിക അനിശ്ചിതത്വങ്ങളെ മറികടക്കാനുള്ള കരുത്ത് കരുതൽ ശേഖരം ഉറപ്പ് നൽകുന്നതായും ബാങ്ക് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Foreign exchange reserves rose
Next Story