Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മാധ്യസ്ഥ്യശ്രമങ്ങൾക്ക്​ പുതിയ ദിശാബോധം ക​ണ്ടെത്തണമെന്ന്​ വിദേശകാര്യമന്ത്രി

text_fields
bookmark_border
മാധ്യസ്ഥ്യശ്രമങ്ങൾക്ക്​ പുതിയ ദിശാബോധം ക​ണ്ടെത്തണമെന്ന്​ വിദേശകാര്യമന്ത്രി
cancel
camera_alt

തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ അ​നാ​റ്റോ​ലി​യ ന​യ​ത​ന്ത്ര കൂ​ടി​ക്കാ​ഴ്​​ച​യി​ൽ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ (വ​ല​ത്)

കു​വൈ​ത്ത്​ സി​റ്റി: സ​ങ്കീ​ർ​ണ​മാ​യ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​യ​ത​ന്ത്ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക്​ പു​തി​യ ദി​ശാ​ബോ​ധ​വും രീ​തി​ശാ​സ്​​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ അ​നാ​റ്റോ​ലി​യ ന​യ​ത​ന്ത്ര ച​ർ​ച്ച​യി​ൽ 'നൂ​ത​ന മാ​ധ്യ​സ്ഥ്യം' വി​ഷ​യ​ത്തി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്ക്​ ഇ​ട​മൊ​രു​ക്കാ​നും ല​ക്ഷ്യം കൈ​വ​രി​ക്കാ​നും പ്ര​ഥ​മ അ​നാ​റ്റോ​ലി​യ ​ഫോ​റം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​യു​ടെ സ്വ​ഭാ​വം മാ​റി​െ​ക്കാ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി​ക​ളി​ലെ​യും മ​റ്റും സം​ഘ​ർ​ഷ​ങ്ങ​ളെ കു​റി​ച്ചാ​ണ്​ മു​മ്പ്​ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്നു. മാ​ധ്യ​സ്ഥ്യ​ശ്ര​മ​ങ്ങ​ളെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​താ​ണ്​ ഇ​തെ​ന്ന്​ ച​ർ​ച്ച​യി​ൽ വി​വി​ധ രാ​ഷ്​​ട്ര പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഫ്​​ഗാ​നി​സ്ഥാ​നി​ൽ അ​മേ​രി​ക്ക​യും താ​ലി​ബാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ഫ്​​ഗാ​ൻ സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ​യും തു​ർ​ക്കി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​സ്​​തം​ബൂ​ൾ കോ​ൺ​ഫ​റ​ൻ​സ്​ ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​രു​മെ​ന്നും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - External Affairs Minister urges new direction for mediation efforts
Next Story