കേരളത്തിൽനിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഉടൻ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് വൈകാതെ ഉണ്ടായേക്കും.
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് റിക്രൂട്ട്മെൻറിനുള്ള സാേങ്കതിക കാര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൽനിന്നാണ് ആദ്യ റിക്രൂട്ട്മെൻറ് ഉണ്ടാകുക എന്നാണ് വിവരം.
80,000 ഗാർഹികത്തൊഴിലാളികളുടെ ഒഴിവ് കുവൈത്തിലുണ്ടെന്നാണ് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ വ്യക്തമാക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നാണ് മുൻഗണന നൽകുന്നത്. ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡ് ഏറെയാണ്. പ്രത്യേകിച്ച് മലയാളികൾക്ക്.
എന്നാൽ, ഗാർഹിക മേഖലയിൽ ജോലിയെടുക്കാൻ മലയാളികൾ എത്രകണ്ട് താൽപര്യപ്പെടും എന്നത് കണ്ടറിയണം. കുറഞ്ഞ ശമ്പളവും ജോലി ഭാരവും തൊഴിൽ പ്രശ്നങ്ങളും കാരണം കുവൈത്തിൽ വീട്ടുജോലിക്ക് വിവിധ രാജ്യക്കാർ മടിക്കുന്നുണ്ട്.
കേരളത്തിലെ ശരാശരി വേതനവുമായി താരതമ്യം ചെയ്യുേമ്പാൾ കുവൈത്തിലെ വീട്ടുജോലിക്കാർക്ക് ലഭിക്കുന്ന ശമ്പളം ആകർഷകമല്ല. എന്നാൽ, കോവിഡാനന്തരം സാമ്പത്തിക മേഖലകൾ തകരുകയും തൊഴിൽ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈത്തിലെ ഒഴിവുകൾ അവസരമായി കാണുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

