Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വകാര്യ കമ്പനികളെ...

സ്വകാര്യ കമ്പനികളെ ഏൽപിച്ച​തോടെ കുവൈത്തിൽനിന്ന്​ വന്ദേ ഭാരത്​ വിമാനങ്ങൾക്ക്​ വ്യത്യസ്​ത നിരക്ക്​

text_fields
bookmark_border
സ്വകാര്യ കമ്പനികളെ ഏൽപിച്ച​തോടെ കുവൈത്തിൽനിന്ന്​ വന്ദേ ഭാരത്​ വിമാനങ്ങൾക്ക്​ വ്യത്യസ്​ത നിരക്ക്​
cancel

കുവൈത്ത്​ സിറ്റി: സ്വകാര്യ വിമാനക്കമ്പനികളെ ചുമതലപ്പെടുത്തിയതോടെ വന്ദേ ഭാരത്​ ദൗത്യത്തി​​െൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന്​ വ്യത്യസ്​ത ടിക്കറ്റ്​
നിരക്ക്​. നേരത്തെ ​കുവൈത്തിൽനിന്ന്​ കേരളത്തിലേക്ക്​ 80 ദീനാർ എന്ന ഏകീകൃത നിരക്ക്​ ആയിരുന്നു. ഇപ്പോൾ വിവിധ തീയതികളിലും വ്യത്യസ്​ത
വിമാനത്താവളങ്ങളിലേക്കും പല നിരക്കാണ്​. എല്ലായിടത്തേക്കും നേരത്തെ എയർ ഇന്ത്യ ഇൗടാക്കിയിരുന്ന 80 ദീനാറിനേക്കാൾ കൂടുതലാണ്​.

ജൂലൈ 15ന്​ കൊച്ചിയിലേക്കുള്ള വിമാനം 81.100 ദീനാർ നിരക്കിൽ സർവീസ്​ നടത്തു​േമ്പാൾ ജൂലൈ 16ന്​ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ
ട്രാവൽസുകാരുടെ കമീഷൻ അടക്കം 101.650 ദീനാർ നൽകണം. 16ന്​ കോഴിക്കോ​േട്ടക്കുള്ള ഇൻഡി​ഗോ വിമാനത്തിന്​ 96.300 ദീനാർ ആണ്​ നിരക്ക്​.
14ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിന്​ 91 ദീനാർ ഇടാക്കുന്നു.

വന്ദേ ഭാരത്​ നിരക്കിനേക്കാൾ കുറവിൽ ചില ചാർ​േട്ടഡ്​ വിമാന സർവീസുകളും ഉണ്ട്​ എന്നതാണ്​ പ്രത്യേകത. ആദ്യ മൂന്ന്​ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിട്ടും 36 വിമാനങ്ങൾ മാത്രമാണ്​ ഉണ്ടായിരുന്നതെങ്കിൽ നാലാംഘട്ടത്തിൽ 91 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്​തിട്ടുണ്ട്​ എന്നത്​ ആശ്വാസമാണ്​. നിരക്ക്​ അധികമായാലും ടിക്കറ്റ്​ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്​. ആദ്യ ഘട്ടങ്ങളിൽ
ആളുകൾ ടിക്കറ്റിനായി നെ​േട്ടാട്ടമോടുകയായിരുന്നു.

അടിയന്തരമായി നാട്ടിലെത്തേണ്ടവർ ഇതിനകം അധിക നിരക്ക്​ നൽകി ചാർ​േട്ടഡ്​ വിമാനങ്ങളിൽ പോയിട്ടുണ്ട്​. നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ ​ഒഴിവാക്കി സ്വകാര്യ വിമാനക്കമ്പനികൾക്കാണ്​ അവസരം നൽകിയത്​. ഗോ എയർ, ഇൻഡിഗോ എന്നിവയാണ്​
കുവൈത്തിൽനിന്നുള്ള സർവീസ്​ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightVande BharatKerala News
News Summary - different price for vande bharat flight from kuwait
Next Story