കടകൾ തുറന്നതി​െൻറ ആശ്വാസം എങ്ങും; ആദ്യദിനം തിരക്കനുഭവപ്പെട്ടു​

  • ഇന്നു മുതൽ കർഫ്യൂ രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണി വരെ

21:44 PM
30/06/2020
റൂ​വി​യി​ൽ ത​യ്യ​ൽ​ക്ക​ട​യി​ൽ എ​ത്തി​യ​യാ​ളു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്നു

കുവൈത്ത്​ സിറ്റി: മൂന്നു മാസത്തിന്​ ശേഷം കടകൾ തുറന്നതി​​െൻറ ആശ്വാസം കുവൈത്തിൽ എങ്ങും പ്രകടം. ആദ്യദിനത്തിൽ തിരക്ക്​ അനുഭവപ്പെട്ടു. മൊബൈൽ ഷോപ്പുകളിലാണ്​ കൂടുതൽ തിരക്ക്​ അനുഭവപ്പെട്ടത്​.

സർക്കാർ ഒാഫിസുകളും സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്​ സ​െൻററുകൾ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളുമാണ്​ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചത്​. രാവിലെ പത്തുമണി മുതൽ വൈകീട്ട്​ ആറുമണി വരെയാണ്​ പ്രവർത്തനാനുമതി. മാളുകളും 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കുന്നു. കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ്​ ഭാഗികമായി കടകൾ തുറക്കാൻ അനുമതി നൽകിയത്​. 

ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ അണുവിമുക്​തമാക്കണമെന്നും നിർദേശമുണ്ട്​. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീര ഉൗഷ്​മാവ്​ പരിശോധിക്കണം. 37.5 ഡിഗ്രിയിൽ അധികം ശരീര ഉൗഷ്​മാവ്​ ഉള്ളവരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടില്ല.

സാമൂഹിക അകലം പാലിക്കണം, നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുവിമുക്​തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ്​ ഉപകരണങ്ങളും ഒന്നിലധികം പേർ ഉപയോഗിക്കരുത്​, ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്​റ്റെറിലൈസർ സ്ഥാപിക്കണം, ആരോഗ്യ സുരക്ഷ സംബന്ധിച്ച്​ ജീവനക്കാർക്ക്​ മാർഗനിർദേശം നൽകണം തുടങ്ങിയ നിബന്ധനകളാണ്​ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിന്​ അധികൃതർ മുന്നോട്ടുവെക്കുന്നത്​. രണ്ടു​മീറ്റർ അകലം പാലിക്കണമെന്നാണ്​ നിർദേശം. 

Loading...